തിരുവനന്തപുരം : സംഭാവനക്കോ സമ്മാനത്തിനോ ഒരു പാട് മുകളില്‍ നില്‍ക്കുന്ന ‘സക്കാത്ത്’ എന്ന സല്‍കര്‍ മ്മത്തിന്റെ പുണ്യം എന്ത് രാഷ്ട്രീയ കാരണങ്ങളാലാണെങ്കിലും അങ്ങയെപ്പോലെ ഒരാള്‍ ദുര്‍വ്യാഖ്യാനം ചെയ്യരു തായിരുന്നു. റമദാനിൽ സക്കാത്തിന്റെ ഭാഗമായി പാവപ്പെട്ട കുടുംബങ്ങൾക്ക് യുഎഇ കോണ്‍സുലേറ്റ് സഹായം നല്‍കിയതിൻറെ പേരിൽ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന യുഡിഎഫ് കണ്വീനർ ബെന്നി ബെഹനാനു തുറന്ന കത്തുമായി മന്ത്രി കെ ടി ജലീൽ .
യു എ ഇ കോണ്‍സുലേറ്റിൻറെ സക്കാത്ത് സഹായം സ്വീകരിച്ച നിര്‍ധനരായ ആയിരത്തിലധികം കുടുംബ ങ്ങള്‍ക്കും ‘സക്കാത്തിന്റെ മഹത്വമറിയുന്ന മുഴുവന്‍ മനുഷ്യര്‍ക്കും അങ്ങയുടെ ആക്ഷേപം ഉണ്ടാക്കിയ മനോ വേദനയും വിഷമവും എത്രയായിരിക്കുമെന്ന് സമയം കിട്ടുമ്ബോള്‍ താങ്കള്‍ ആലോചിക്കുന്നത് നന്നാകുമെന്ന് കത്തില് പറയുന്നു.
കത്തിന്റെ പൂര്ണ്ണരൂപം
ബെന്നിബെഹനൻ ഒരു തുറന്ന കത്ത്
പ്രിയപ്പെട്ട ശ്രീ ബെന്നി ബെഹനന്‍ എം പി അവര്‍കള്‍ക്ക്,
താങ്കള്‍ ബഹുമാനപ്പെട്ട ഇന്‍ഡ്യന്‍ പ്രധാനമന്ത്രിക്ക് ഞാന്‍ വിദേശ ഫണ്ട് സ്വീകരിച്ചു എന്ന ആക്ഷേപവും ആരോപണവും ഉന്നയിച്ച് കത്തയച്ച വിവരം വാര്‍ത്താ മാധ്യമങ്ങളിലൂടെ അറിയാന്‍ സാധിച്ചു. അതിന്‍്റെ പശ്ചാത്തലത്തില്‍ താഴേ പറയുന്ന വസ്തുതകളിലേക്ക് അങ്ങയുടെ ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടിയാണ് ഈ തുറന്ന കത്ത്.
ഒരു ജനപ്രതിനിധി എന്ന നിലയിലും ബഹുജന ബന്ധമുള്ള പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും സര്‍വോപരി UDF കണ്‍വീനര്‍ എന്ന നിലയിലും ‘സക്കാത്ത്’ എന്ന സല്‍കര്‍മ്മത്തിന്‍്റെ പുണ്യവും പ്രാധാന്യവും താങ്കള്‍ക്ക് തീര്‍ച്ചയായും അറിയുമെന്നാണ് ഞാന്‍ കരുതുന്നത്. ‘സക്കാത്ത് ‘ എന്നത് സംഭാവനയോ സമ്മാനമോ അല്ല. മറിച്ച് സഹജീവികളോടുള്ള സ്നേഹത്തിന്‍്റേയും ആദരവിന്‍്റേയും ആഴം വെളിവാക്കുന്ന ഒരു പുണ്യ കര്‍മ്മമാണ്. ഇക്കഴിഞ്ഞ വിശുദ്ധ റമളാന്‍ മാസത്തില്‍ മുന്‍വര്‍ഷങ്ങളിലേതെന്ന പോലെ UAE കോണ്‍സുലേറ്റ് ‘സഹായം’ നല്‍കുന്നതിന്‍്റെ ഭാഗമായി അര്‍ഹരായ കുറേ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കക്ഷിയോ രാഷ്ട്രീയമോ മതമോ ജാതിയോ നോക്കാതെ നല്‍കിയ പുണ്യത്തിന്‍്റെ അംശത്തെയാണ് താങ്കള്‍ വിദേശ ഫണ്ടിന്‍്റെ വിനിമയമെന്നും സംഭാവന സ്വീകരിക്കലെന്നും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ വിശേഷിപ്പിച്ചത്.
വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എംബസികളും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ എംബസികളും കോണ്‍സുലേറ്ററുകളും ദീപാവലിക്കും പുതുവര്‍ഷാരംഭങ്ങളിലും ക്രിസ്തുമസിനും റംസാനോടനുബന്ധിച്ചും അതാത് രാജ്യങ്ങളിലെ പ്രധാനികള്‍ക്കും പാവപ്പെട്ടവര്‍ക്കും ദേശാഭാഷ വിശ്വാസ വ്യത്യാസമില്ലാതെ മധുരപലഹാര പാക്കറ്റുകളും കേക്ക്ബോക്സുളും കാലാകാലങ്ങളായി നല്‍കി വരുന്നത് അങ്ങേക്കും അറിവുള്ളതാണല്ലോ? ഇതൊന്നും ഇതുവരെ വിവിധ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന വിദേശനാണ്യ വിനിമയ നിയമങ്ങളുടെ ലംഘനമാണെന്ന് ആക്ഷേപിക്കപ്പെട്ടത് ആരും കേട്ടിട്ടുണ്ടാവില്ല. ലോക രാജ്യങ്ങളും ജനസമൂഹങ്ങളും പുലര്‍ത്തുന്ന സൗഹാര്‍ദ്ദത്തിന്‍്റെയും ആത്മാര്‍ത്ഥമായ അടുപ്പത്തിന്‍്റെയും പ്രതിഫലനമായിട്ടല്ലേ ഇത്തരം സ്നേഹ പ്രകടനങ്ങളെ ഇന്നോളം എല്ലാവരും കണ്ടിട്ടുള്ളൂ.
അങ്ങ് ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കയച്ച കത്തില്‍ സൂചിപ്പിച്ചത് പോലെ ഇന്‍ഡ്യന്‍ കറന്‍സിയോ വിദേശ കറന്‍സിയോ ഒരു രൂപാ നോട്ടിന്‍്റെ രൂപത്തില്‍ പോലും ഞാനോ ഇതുവഴി മറ്റാരെങ്കിലുമോ സ്വീകരിച്ചിട്ടില്ല. താങ്കള്‍ കത്തില്‍ പരാമര്‍ശിക്കുന്ന പ്രകാരം ഞാന്‍ ആവശ്യപ്പെട്ടിട്ടല്ല UAE കോണ്‍സുലേറ്റ് റംസാന്‍ ഭക്ഷണക്കിറ്റുകള്‍ നല്‍കിയത്. 2020 മെയ് 27 ന് കോണ്‍സല്‍ ജനറല്‍ ഇതു സംബന്ധമായി എനിക്ക് വാട്സ്‌അപ് സന്ദേശം അയക്കുകയാണ് ഉണ്ടായത്. അതിപ്പോഴും ഡിലീറ്റ് ചെയ്യപ്പെടാതെ എന്‍്റെ ഫോണില്‍ കിടപ്പുണ്ട്. എപ്പോഴെങ്കിലും നേരില്‍ കാണാന്‍ ഇടവന്നാല്‍ അങ്ങേക്കത് കാണിച്ചുതരാം. ഇക്കാര്യം പരസ്യമായി ഞാന്‍ പറഞ്ഞിട്ടുള്ളതുമാണ്.
താങ്കളുടെ കത്തില്‍ പറയുന്ന നിയമത്തില്‍ അനുശാസിക്കും പ്രകാരമുള്ള ഏതെങ്കിലും സംഭാവനയോ (Contribution ), 25000/- രൂപക്ക് മേല്‍ മതിപ്പുള്ള സമ്മാനമോ (Gift) പോലുമല്ല ‘സക്കാത്ത്’ എന്ന് അങ്ങയെ ഓര്‍മ്മിപ്പിക്കേണ്ടി വരുന്നതില്‍ എനിക്ക് ദു:ഖമുണ്ട്. സംഭാവനക്കോ സമ്മാനത്തിനോ ഒരു പാട് മുകളില്‍ നില്‍ക്കുന്ന ‘സക്കാത്ത്’ എന്ന സല്‍കര്‍മ്മത്തിന്‍്റെ പുണ്യം എന്ത് രാഷ്ട്രീയ കാരണങ്ങളാലാണെങ്കിലും അങ്ങയെപ്പോലെ ഒരാള്‍ ദുര്‍വ്യാഖ്യാനം ചെയ്യരുതായിരുന്നു. ഒരു മഹാമാരി ലോകമെങ്ങും സൃഷ്ടിച്ച സാമ്ബത്തിക പ്രയാസത്തിന്‍്റെ കാലത്ത് UAE കോണ്‍സുലേറ്റിന്‍്റെ സക്കാത്ത് സഹായം സ്വീകരിച്ച നിര്‍ധനരായ ആയിരത്തിലധികം കുടുംബങ്ങള്‍ക്കും ‘സക്കാത്തി’ന്‍്റെ മഹത്വമറിയുന്ന മുഴുവന്‍ മനുഷ്യര്‍ക്കും അങ്ങയുടെ ആക്ഷേപം ഉണ്ടാക്കിയ മനോവേദനയും വിഷമവും എത്രയായിരിക്കുമെന്ന് സമയം കിട്ടുമ്ബോള്‍ താങ്കള്‍ ആലോചിക്കുന്നത് നന്നാകും.
ജീവിതത്തിലിന്നുവരെ ഏതെങ്കിലും തരത്തിലുള്ള വിദേശ സംഭാവനയോ നയതന്ത്രപ്രതിനിധികളില്‍ നിന്നുള്ള സമ്മാനമോ ഞാന്‍ സ്വീകരിച്ചിട്ടില്ല. എന്‍്റെ ബാങ്ക് അക്കൗണ്ടും എന്‍്റെയും കുടുംബത്തിന്‍്റെയും സമ്ബാദ്യവും ഞങ്ങളുടെ വീടും അവിടെയുള്ള വീട്ടുപകരണങ്ങളുടെ മൂല്യവും എന്‍്റെ നാട്ടുകാരായ UDF പ്രവര്‍ത്തകരോട് അന്വേഷിക്കാന്‍ പറഞ്ഞാല്‍ അങ്ങേക്കും അത് ബോദ്ധ്യമാകും. അനര്‍ഹമായതൊന്നും ജീവിതത്തിലിതുവരെ ഒരാളില്‍ നിന്നും കൈ പറ്റിയിട്ടില്ല. അങ്ങിനെ കൈപ്പറ്റിയതായി എന്നെക്കുറിച്ച് പറയുന്ന ഏതെങ്കിലും ഒരാളെ കാണിച്ചു തരാന്‍ അങ്ങേക്കോ അങ്ങയുടെ അനുയായികളില്‍ ആര്‍ക്കെങ്കിലുമോ സാധിച്ചാല്‍ ആ നിമിഷം മുതല്‍ അങ്ങ് പറയുന്നത് ഞാന്‍ കേള്‍ക്കും. ഇതൊരു വെറും വാക്കല്ല. മനസ്സറിഞ്ഞുള്ള പറച്ചിലാണ്.
2019 ല്‍ UAE കോണ്‍സുലേറ്റ് സംഘടിപ്പിച്ച റംസാന്‍ കിറ്റ് വിതരണ ചടങ്ങില്‍ ഈയുള്ളവന്‍ ക്ഷണിക്കപ്പട്ടിരുന്നു. അതിന്‍്റെ ഫോട്ടോ കോണ്‍സുലേറ്റ് തന്നെ അവരുടെ സൈറ്റില്‍ അന്ന് പ്രസിദ്ധപ്പെടുത്തിയത് അങ്ങയുടെ ഓര്‍മ്മയിലേക്കായി ഇവിടെ ഇമേജായി ചേര്‍ക്കുന്നു.
നന്‍മകള്‍ നേര്‍ന്ന്കൊണ്ട്
സ്നേഹപൂര്‍വ്വം
കെ.ടി. ജലീല്‍