സ്വപ്‍ന സുരേഷിനെ വിളിച്ചത് റംസാൻ മാസത്തെ ഭക്ഷണകിറ്റ് വിതരണവുമായി ബന്ധപ്പെട്ട് സംസാരിക്കാനാണെന്ന് മന്ത്രി കെ.ടി.ജലീല്‍.

58

തിരുവനന്തപുരം : സ്വപ്നയുമായി ഒമ്പത് തവണയോളം ഫോണ്‍ ചെയ്തതിന്‍റെ രേഖകള്‍ പുറത്തു വന്നതോടെയാണ് മന്ത്രി കെ. ടി ജലീല്‍ വിശദീകരണവുമായി രംഗത്തു വന്നത്.

സ്വര്‍ണക്കടത്തു പ്രതി സ്വപ്‍ന സുരേഷിനെ വിളിച്ചത് യു.എ.ഇ കോണ്‍സുലേറ്റിന്റെ റംസാൻ മാസത്തെ ഭക്ഷണകിറ്റ് വിതരണവുമായി ബന്ധപ്പെട്ട് സംസാരിക്കാനാണെന്ന് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ മന്ത്രി വ്യകതമാ ക്കിയത്‌. എന്നാൽ സ്വപ്‍നയെ പകല്‍സമയത്താണ് വിളിച്ചത് രാത്രിയില്‍ അല്ല എന്നും യു.എ.ഇ ദേശീയ ദിനത്തിന് ക്ഷണിക്കാന്‍ സ്വപ്‍ന സുരേഷ് ഓഫീസില്‍ വന്നിട്ടുണ്ട് എന്നും പേര്‍സണല്‍ സ്റ്റാഫ് വിളിച്ചത് എന്തിനാണ് എന്ന് തനി ക്കറിയില്ല എന്നും കെ.ടി ജലീല്‍ വ്യക്തമാക്കി.

മെയ് 27- ന് കോണ്‍സുലേറ്റ് ജനറലിന്റെ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് സ്വപ്‍നയെ വിളിച്ചത്. റംസാൻ ഭക്ഷണ കിറ്റുകള്‍ ഉണ്ടെന്ന് കാണിച്ചാണ് യു.എ.ഇ കോണ്‍സുല്‍ ജനറലില്‍ നിന്ന് സന്ദേശം വന്നതെന്നും അതിനുള്ള സജ്ജീ കരണങ്ങള്‍ കണ്‍സ്യൂമര്‍ ഫെഡ് വഴി വിതരണം ചെയ്യാമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് സ്വപ്നയുമായി ബന്ധ പ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടത് കോണ്‍സുല്‍ ജനറല്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS