ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം ബംഗാളില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഉടനീളം പ്രതിഷേധ റാലികളുടെ പരമ്പരയുണ്ടാകുമെന്നും.പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി പശ്ചിമ ബംഗാള്‍.
ബംഗാളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ അനുവദിക്കില്ല. പാര്‍ലമെന്റ് പാസാക്കിയതാണെങ്കില്പോലും ഭേദഗതി നിയമം തങ്ങള്‍ നടപ്പാക്കില്ല. പൗരത്വ ഭേദഗതി നിയമം ഇന്ത്യയെ വിഭജിക്കുമെന്ന് മമത പറഞ്ഞു. തങ്ങള്‍ അധികാരത്തിലിരിക്കുന്നിടത്തോളം കാലം സംസ്ഥാനത്തെ ഒരു വ്യക്തിക്കു പോലും രാജ്യം വിടേണ്ടിവരില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നും ഇന്ത്യയിലെത്തിയ മുസ്ലിംകള് ഒഴികെയുള്ള ആറു മതവിഭാഗങ്ങള്‍ക്ക് പൗരത്വം നല്കു ന്നതാണ് നിയമം.
2014 ഡിസംബര്‍ 31വരെ അഭയാര്ഥികളായെത്തിയവര്ക്കാണ് നിയമത്തിന്റെ ആനുകൂല്യം ലഭിക്കുക. ബില്‍ ബുധനാഴ്ചയാണ് രാജ്യസഭ പാസാക്കിയത്. ലോക്സഭ തിങ്കളാഴ്ച പാസാക്കിയിരുന്നു.