ചെന്നൈ: മുതുമല കടുവാ സങ്കേ തത്തില്‍ കുങ്കി ആനകളെ പരിപാലിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു തമിഴ്നാട് വനം മന്ത്രി ഡിണ്ടിഗല്‍ ശ്രീനിവാസന്. നീലഗിരിജില്ലയിലെ തെപ്പക്കാട് പൊതുപരിപാടിക്കിടയിൽ നടന്നു വരുന്നതിനിടെ ആദിവാസി ബാലനെ കണ്ട മന്ത്രി വിളിച്ചു വരുത്തി പരസ്യമായി ചെരുപ്പഴിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ചെരുപ്പഴിക്കാനാണ് ബാലനെ മന്ത്രി വിളിച്ചുവരുത്തിയത്. കളക്ടര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം നടന്നു വരുമ്ബോഴായിരുന്നു സംഭവം.
പതിനാലുകാരനായ ബാലന് മന്ത്രിക്കെതിരെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എസ്സി-എസ്ടി നിയമപ്രകാരം മന്ത്രിക്കെതിരെ കേസെടുക്കണമെന്നായിരുന്നു പരാതി. എന്നാല്‍ പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയാറായിട്ടില്ല.ബാലന് മന്ത്രിയുടെ ചെരുപ്പഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. മന്ത്രിക്കെതിരെ കേസെടു ക്കണമെന്ന് ദളിത് സംഘടനകള്‍ ആവശ്യപ്പെട്ടു.
ആദിവാസി ബാലനെക്കൊണ്ട് പരസ്യമായി ചെരുപ്പഴിപ്പിച്ച സംഭവത്തില്‍ തമിഴ്നാട് വനം മന്ത്രി ഡിണ്ടിഗല്‍ ശ്രീനിവാസന് ഖേദം പ്രകടിപ്പിച്ചു. ഊട്ടിയിലെ ഗസ്റ്റ്ഹൗസില്‍ കുട്ടിയും മാതാവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഖേദപ്രകടനം നടത്തിയത്. സംഭവത്തില്‍ അഗാധമായ ദുഖമുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇതോടെ മന്ത്രിക്കെതിരായ പരാതി പിന്‍വലിക്കാന്‍ കുട്ടിയും മാതാവും തയാറായി.