സന്നദ്ധ രക്തദാന ദിനത്തിൽ രക്തം ദാനം ചെയ്ത് മന്ത്രി വീണാ ജോർജ്

16

സന്നദ്ധ രക്തദാന ദിനത്തിൽ രക്തം ദാനം ചെയ്ത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തൈക്കാട് സ്ത്രീകളു ടേയും കുട്ടികളുടേയും ആശുപത്രിയിലെ ബ്ലഡ് ബാങ്കിലാണ് മന്ത്രി രക്തം ദാനം ചെയ്തത്. രക്ത ഘടകങ്ങൾ വേർതിരിക്കുന്ന ആധുനിക സംവിധാനങ്ങൾ ഇവിടെ സജ്ജമാണ്.

ജില്ലാ ആരോഗ്യ വിഭാഗവും എയിഡ്‌സ് കൺട്രോൾ സൊസൈറ്റിയും സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തപ്പോഴാണ് മന്ത്രി രക്തം ദാനം ചെയ്തത്.

രക്തം ദാനം ചെയ്തതിൽ വളരെയധികം സന്തോഷമുണ്ടെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാന ആരോഗ്യ വകുപ്പ് രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനായി മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യമുള്ള ആർക്കും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം രക്തം ദാനം ചെയ്യാം. സ്ത്രീകൾക്കും രക്തം ദാനം ചെയ്യാൻ കഴിയും. ആരോഗ്യമുള്ള എല്ലാവരും സന്നദ്ധ രക്തദാനത്തിന് തയ്യാറാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

NO COMMENTS