തിരുവനന്തപുരം : ട്രാവൻകൂർ-കൊച്ചി പബ്ലിക് ഹെൽത്ത് ആക്ടും മലബാർ പബ്ലിക് ഹെൽത്ത് ആക്ടും ഏകോ പിപ്പിച്ച് സംസ്ഥാനത്ത് പുതിയൊരു പബ്ലിക് ഹെൽത്ത് ആക്ട് രൂപീകരിക്കുമെന്ന് ആരോഗ്യവകുപ്പു മന്ത്രി വീണ ജോർജ് പറഞ്ഞു. കോവിഡ് 19ന്റെ ഭാഗമായി കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ വാർ റൂമിന്റെ വിപുലീ കരിച്ച, ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായി രുന്നു മന്ത്രി.
ജീവിതശൈലീരോഗങ്ങൾ തടയുന്നതിനായി സർക്കാർ തലത്തിൽ ക്യാംപെയിൽ സംഘടിപ്പിക്കുമെന്നും സാങ്കേതിക വിദ്യയുടെയും നവീന ആശയങ്ങളുടെയും സമന്വയമാണ് ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററെന്നും മന്ത്രി പറഞ്ഞു.
സ്വതന്ത്ര്യദിനത്തിന്റെ 75ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി നഗരസഭയുടെയും സ്മാർട്സിറ്റി തിരുവനന്തപുരം ലിമിറ്റഡിന്റേയും സംയുക്താഭിമുഖ്യത്തിലാണ് ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ പ്രവർത്തനം ആരംഭിച്ചത്. മാലിന്യ മുക്ത-പകർച്ചവ്യാധി മുക്ത ജില്ലയെന്ന ലക്ഷ്യത്തിലേക്ക് തിരുവനന്തപുരത്തെ എത്തിക്കുന്ന തിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ. നഗരസഭ, കളക്ടറേറ്റ്, പോലീസ്, ആരോഗ്യവിഭാഗം എന്നിവയുടെ ഏകോപനത്തോടെ നഗരത്തിന്റെ ഓരോ ചലനങ്ങളും നിരീക്ഷിക്കാനുള്ള സംവിധാനം ഇവിടെ സജ്ജമാണ്.
24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് 19 കോൾ സെന്റർ, കോവിഡ് ജാഗ്രതാ പോർട്ടൽ സംബന്ധിക്കുന്ന വിവരങ്ങൾ, കോവിഡ് ബാധിതർക്കുള്ള ആംബുലൻസ് സേവനം, ആശുപത്രികളെ കുറിച്ചുള്ള വിവരങ്ങൾ ഇവയെല്ലാം ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ ലഭ്യമാണ്. കോവിഡ് 19ന്റെ പ്രവർത്തനങ്ങൾ ക്കൊപ്പം പ്രളയം, മറ്റ് പകർച്ചവ്യാധികൾ തുടങ്ങിയ അടിയന്തരഘട്ടങ്ങളിൽ ജില്ലാതല തീരുമാനങ്ങൾ ഏകോപി പ്പിക്കുന്നതിനുള്ള കേന്ദ്രം എന്ന നിലയിലും ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ പ്രവർത്തിക്കും. ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന്റെ പ്രധാന കേന്ദ്രം നഗരസഭ ഓഫീസിലും ഉടൻ പ്രവർത്തന സജ്ജമാകും.
ഡോക്ടർമാർ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വൊളണ്ടിയേർസ് എന്നിങ്ങനെ 75ഓളം പേരാണ് ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന്റെ ഭാഗമായിട്ടുള്ളത്. വി.കെ പ്രശാന്ത് എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ഡെപ്യൂട്ടി മേയർ പി.കെ രാജു, ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ, സ്മാർട്സിറ്റി തിരുവനന്തപുരം ലിമിറ്റഡ് സിഇഒ ഡോ.വിനയ് ഗോയൽ, വാർഡ് കൗൺസിലർ എസ് ജയചന്ദ്രൻ നായർ തുടങ്ങിയവരും വിവിധ ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.