ന്യൂനമര്‍ദ്ദം ശക്തം – നാളെ മുതല്‍ മഴയ്ക്ക് സാധ്യത.

137

മസ്‍കത്ത്: ന്യൂനമര്‍ദ്ദം ശക്തമാകുന്ന സാഹചര്യത്തിൽ ഒമാനില്‍ നാളെ മുതല്‍ ഭാഗികമായി മേഘാവൃതമാകുന്ന അന്തരീക്ഷത്തില്‍ ശക്തമായ കാറ്റും ഇടയ്ക്കിടെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും ഉണ്ടാകാനാണ് സാധ്യത. ഇത് സംബന്ധിച്ച വിവരങ്ങള്‍ സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി പുറത്തു വിട്ടു. തെക്കന്‍ ഇറാനില്‍ സ്ഥിതിചെയ്യുന്ന താഴ്ന്ന മര്‍ദ്ദം ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ഒമാനെ ബാധിക്കു മെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഒമാന്‍ തീരത്ത് കടല്‍ സാമാന്യം പ്രക്ഷുബ്ധമായിരിക്കും. തിരമാലകള്‍ രണ്ടു മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. മത്സ്യബന്ധന തൊഴിലാളികള്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്നും കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നതിനാല്‍ ജാഗ്രതാ പുലര്‍ത്തണമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ വാദികള്‍ മുറിച്ചുകടക്കുന്നത് സുരക്ഷാ നിര്‍ദേശം അനുസരിച്ചായിരിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

തിങ്കളാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. മുസന്ദം ഗവര്‍ണറേറ്റില്‍നിന്ന് മഴ ആരംഭിച്ച്‌ ബുറൈമി,തെക്ക്-വടക്കന്‍ ബാത്തിന,ദാഹിറ,ദാഖിലിയ,മസ്കത്ത്, തെക്ക്-വടക്കന്‍ ശര്‍ഖിയ മേഖലകളിലെല്ലാം മഴയുണ്ടാകാനിടയുണ്ട്.

NO COMMENTS