വട്ടിയൂർക്കാവ് നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. മിനിറ്റുകൾ കൂടിയാണ് വോട്ടെടുപ്പ് ശേഷിക്കുന്നത്. പല ബൂത്തുകളിലും വോട്ടർമാരുടെ നിര ദൃശ്യമാണ്. ആറു മണിക്ക് ക്യൂവിൽ നിൽക്കുന്നവർക്ക് ടോക്കൺ നൽകി വോട്ട് ചെയ്യാൻ അനുവദിക്കും.
വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. വൈകിട്ട് അഞ്ചു വരെയുള്ള കണക്ക് പ്രകാരം 60.47 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. മണ്ഡലത്തിൽ ആകെയുള്ള 1,97,570 വോട്ടർമാരിൽ 1,19,481 പേർ ഇതുവരെ വോട്ട് രേഖപ്പെടുത്തി. ഇതിൽ 59160 പേർ പുരുഷന്മാരും 60,320 പേർ സ്ത്രീകളും ഒരാൾ ട്രാൻസ്ജെൻഡറുമാണ്.
വൈകിട്ട് ആറു മണിക്കാണ് വോട്ടെടുപ്പ് പൂർത്തിയാകുന്നത്.