മിർ മുഹമ്മദ് അലി കണ്ണൂർ ജില്ലാ കലക്ടർ

5035

കണ്ണൂർ∙ മിർ മുഹമ്മദ് അലി (29) ജില്ലാ കലക്ടറായി ചുമതലയേറ്റു. ഹൈദരാബാദിൽ ജനിച്ചു ചെന്നൈയിൽ വളർന്ന മിർ മുഹമ്മദലി സർവെ ആൻഡ് ലാൻഡ് റെക്കോഡ്സ് ഡയറക്ടർ – റജിസ്ട്രേഷൻ ഐജി സ്ഥാനത്തുനിന്നാണു കലക്ടറായെത്തുന്നത്. 2011ൽ അൻപത്തൊൻപതാം റാങ്കോടെ സിവിൽ സർവീസ് പാസായ മിർ മുഹമ്മദ് അലി കോഴിക്കോട് അസി. കലക്ടർ, തൃശൂർ സബ് കലക്ടർ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിരുദവും പൊളിറ്റക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. സിനിമ, ബുക്ക്സ്, മാപ്പിങ്,ഐടി എന്നിവയാണു താൽപര്യമുള്ള മേഖലകൾ.

കണ്ണൂരിൽ ജോലി ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും കൂടുതൽ കാര്യങ്ങൾ പഠിച്ച ശേഷം പറയാമെന്നും മിർ മുഹമ്മദ് അലി പറഞ്ഞു. ഉദ്യോഗസഥരുമായി അദ്ദേഹം ആദ്യഘട്ട കൂടിക്കാഴ്ച നടത്തി.

NO COMMENTS

LEAVE A REPLY