കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ മരിച്ച മിഷേല്‍ ഗോശ്രീ പാലത്തിലേക്ക് നടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. നേരത്തെ മിഷേല്‍ ഗോശ്രീ പാലത്തില്‍ കണ്ടതായി സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. അത് ശരിവയ്ക്കുന്ന രീതിയിലാണ് പുതിയ ദൃശ്യങ്ങള്‍. ഞായറാഴ്ച രാത്രി 7.30 ഒടെ മിഷേലിനോട് രൂപസാമ്യമുള്ള പെണ്‍കുട്ടി ഗോശ്രീപാലത്തിലേക്ക് നടന്നു നീങ്ങുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഗോ ശ്രീ പാലത്തിന് അടുത്തുള്ള ഫ്ലാറ്റില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ ബുധമനാഴ്ച രാത്രി പോലീസിന് കിട്ടിയത്.