കോട്ടയം നഗരത്തെ ഞെട്ടിച്ച്‌ സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ഒളിച്ചോട്ടം

225

എരുമേലി: കോട്ടയം നഗരത്തെ ഞെട്ടിച്ച്‌ സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ഒളിച്ചോട്ടം. സ്കൂളിലേക്ക് പോയ എരുമേലി സ്വദേശികളായ വിദ്യാര്‍ത്ഥിനികളെ കാണാതായ സംഭവമാണ് നാട്ടുകാരെ വലച്ചത്. ഒന്‍പതിലും പ്ലസ് വണിലും പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെയാണ് കഴിഞ്ഞദിവസം കാണാതായത്.
പതിവുപോലെ സ്കൂള്‍ യൂണിഫോം ധരിച്ച്‌ വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടികള്‍ കൈവശം കരുതിയിരുന്ന വസ്ത്രം മറ്റൊരു വീട്ടില്‍ കയറി വസ്ത്രം മാറി ഒളിച്ചോടുകയായിരുന്നു. ക്ലാസില്‍ കുട്ടികള്‍ എത്തിയിട്ടില്ലെന്ന് പറഞ്ഞ് സ്കൂള്‍ അധികൃതര്‍ വീട്ടിലേക്ക് വിളിച്ചു. കുട്ടികള്‍ സ്കൂളിലേക്കു പോയെന്നാണ് വീട്ടുകാര്‍ അറിയിച്ചത്. ഉടന്‍ തന്നെ ആധി കയറിയ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.

പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്ബറുകള്‍ ശേഖരിച്ച പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പെണ്‍കുട്ടികളെ പിന്തുടരുകയായിരുന്നു. ഇരുവരും കോട്ടയം-കുമളി ബസില്‍ കോട്ടയത്തേക്ക് യാത്ര ചെയ്യുന്നതായി കണ്ടെത്തി. ഇതോടെ പോലീസ് ഈ റൂട്ടില്‍ ബസ് പരിശോധന തുടങ്ങി. ഒടുവില്‍ പെണ്‍കുട്ടികളെ ബസില്‍ നിന്ന് കണ്ടെത്തിയെങ്കിലും ഇവര്‍ പേര് മാറ്റിപ്പറഞ്ഞു. സ്റ്റേഷനില്‍ കൊണ്ടുവന്നു ചോദ്യം ചെയ്തതോടെ പെണ്‍കുട്ടികള്‍ സത്യമെല്ലാം തുറന്നുപറഞ്ഞു.
പെണ്‍കുട്ടികള്‍ പറഞ്ഞ കഥ കേട്ട് അമ്ബരന്നിരിക്കുകയാണ് പോലീസ്. രണ്ടു പെണ്‍കുട്ടികള്‍ക്കും കാമുകന്മാരുണ്ടായിരുന്നു. രാത്രിയിലെ നീണ്ട ഫോണ്‍ സംഭാഷണം സ്ഥിരം. എന്നാല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ കൈയില്‍ പൈസയില്ലാതെ വന്നപ്പോള്‍ ഒന്‍പതാം ക്ലാസുകാരി അച്ഛന്റെ എടിഎം കാര്‍ഡില്‍നിന്ന് പൈസ പിന്‍വലിച്ചു. പ്ലസ്വണ്‍ വിദ്യാര്‍ത്ഥിനിയാണ് ഇതിന് സഹായം നല്കിയത്.
പണം പിന്‍വലിച്ചെന്ന സന്ദേശം മൊബൈലില്‍ ലഭിച്ചതോടെ അച്ഛന്‍ പോലീസില്‍ പരാതി കൊടുക്കാന്‍ തയ്യാറെടുത്തു. മകളാണ് പണം പിന്‍വലിച്ചതെന്ന് അച്ഛന്‍ അറിഞ്ഞില്ല. ഇതോടെ സംഗതി പ്രശ്നമാവുമെന്ന് കരുതി ഇരുവരും ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY