ഈരാറ്റുപേട്ട : നിറഞ്ഞൊഴുകുന്ന മീനച്ചിലാര്‍ കാണാനെത്തിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കാരയ്ക്കാട് കൊല്ലംപറന്പില്‍ അഷ്റഫിന്റെ മകന് അബീസ് (24) നെയാണ് കാണാതായത്. ഈലക്കയത്തിനു സമീപമായിരുന്നു അപകടം. സുഹൃത്തുക്കളും ഫയര്‍ഫോഴ്സും പോലീസും തെരച്ചില്‍ തുടരുകയാണ്. കനത്ത മഴയില്‍ മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുള്ളത് തെരച്ചില്‍ ശ്രമങ്ങള്‍ ദുഷ്കരമാക്കിയിട്ടുണ്ട്.