കാണാതായ 13 കാരിയെ കണ്ടെത്തി

288

തിരുവനന്തപുരം: വീട്ടുകാരോട് പിണങ്ങി കഴക്കൂട്ടത്ത് നിന്നും കാണാതായ അസം സ്വദേശിയായ 13-കാരി തസ്മിത്ത് തംസിയെ കണ്ടെത്തി. 37 മണിക്കൂറിന് ശേഷം വിശാഖപട്ടണത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. വിശാഖപട്ടണത്തുള്ള മലയാളി അസോസി യേഷൻ പ്രതിനിധികളാണ് കുട്ടിയെ കണ്ടെത്തിയത്.

പെരമ്പൂറിൽ നിന്നും ​ഗുവാഹത്തിയിലേക്ക് പുറപ്പെട്ട ട്രെയിനുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ താമ്പരം എക്സ്പ്രസിൽ ജനറൽ കമ്പാർട്ട്മെന്റിലുണ്ടായിരുന്ന തസ്മിത്ത് തംസിനെ കണ്ടെത്തിയത് മലയാളികളാണ് . ശേഷം കുട്ടിയെ വിശാഖപട്ടണത്ത് ഇറക്കുകയും ആർ പി എഫിന് കൈമാറിയതായാണ് വിവരം.

കഴക്കൂട്ടത്ത് താമസിക്കുന്ന അതിഥിത്തൊഴിലാളികളുടെ മകളെ ഇന്നലെയാണ് കാണാതായത്. അസം സ്വദേശി അൻവർ ഹുസൈന്റെ മകളാണ് തസ്മിത് തംസിൻ. ചൊവ്വ രാവിലെ പത്തോടെ കുട്ടിയെ കാണാതായത്. രാവിലെ കുട്ടിയെ അമ്മ വഴക്കുപറഞ്ഞിരുന്നു. അതി നുശേഷം കാണാതാവുകയായിരുന്നു. കണിയാപുരം ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിനിയാണ്.

NO COMMENTS

LEAVE A REPLY