കോതമംഗലം : പെരിയാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. നേര്യമംഗലം ഭാഗത്ത് പെരിയാറിലെ പത്താഴ പാറക്കു സമീപം ഇന്ന് വൈകിട്ടോടെയാണ് അപകടം. സുഹൃത്തുക്കളോടെന്നിച്ച് കുളിക്കാനിറങ്ങിയ നെല്ലിമറ്റം എബിറ്റ്സ് എന്ജിനിയറിഗ് കോളേജ് വിദ്യാര്‍ത്ഥി ചെങ്ങറയില്‍ അനന്തകൃഷണന് (22) ആണ് അപകടത്തില്‍പ്പെട്ടത്. കോതമംഗലത്തു നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രാത്രിയിലും തിരച്ചില്‍ തുടരുന്നു.