കോഴിക്കോട് അയല്‍വാസികളായ കുട്ടികളെ മൂന്നു ദിവസമായി കാണാനില്ലെന്ന് പരാതി

251

കോഴിക്കോട് : കോഴിക്കോട് ചേളന്നൂരില്‍ അയല്‍വാസികളായ കുട്ടികളെ മൂന്നു ദിവസമായി കാണാനില്ലെന്ന് പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും യാതൊരു വിവരവും ലഭിച്ചിട്ടില്ല. കുട്ടികള്‍ക്കായി മറ്റു സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പതിനാല് വയസുകാരനായ ഷാഹിലിനേയും പതിമൂന്ന്‍ വയസുകാരന്‍ അഭിനവ് കൃഷ്ണയേയുമാണ് തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായത്. അന്നു പുലര്‍ച്ചെ 5.30ന് മദ്രസയില്‍ പോയതാണ് ഷാഹില്‍. പിന്നെ തിരിച്ചെത്തിയിട്ടില്ല. അതേ സമയത്തു തന്നെയാണ് സമീപത്തെ വീട്ടില്‍ നിന്നും അഭിനവ് കൃഷ്ണയേയും കാണാതാകുന്നത്. സംഭവത്തെക്കുറിച്ച്‌ കാക്കൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും ഒരുമിച്ച്‌ എവിടേക്കെങ്കിലും പോയതാണോയെന്ന കാര്യത്തെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടികളെ കാണാതാകുന്ന സമയത്ത് ദുരൂഹ സാഹചര്യത്തില്‍ ഒരു കാര്‍ കണ്ടിരുന്നതായും നാട്ടുകാര്‍ പോലീസിനെ അറിയിച്ചിരുന്നു. സമീപ പ്രദേശങ്ങളിലെ സിസിടിവികള്‍ വഴി കാറിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

NO COMMENTS