ഹൈദരാബാദ്: വീട്ടു ജോലിക്കായി ഹൈദരാബാദിലെ ഗ്രാമങ്ങളില്‍ നിന്ന് സൗദിയിലേയ്ക്ക് പോയ 21 പെണ്‍കുട്ടികളെ കാണാനില്ല. വീട്ടില്‍ നിന്ന് പോയ പെണ്‍കുട്ടികള്‍ ആദ്യ കുറച്ചു നാളുകള്‍ വീടുമായി ബന്ധപ്പെട്ടിരുന്നെങ്കിലും ക്രമേണ ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ലാതായി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രണ്ട് പെണ്‍കുട്ടികള്‍ അജ്ഞാത കാരണത്താല്‍ മരിച്ചതിനെത്തുടര്‍ന്ന് കൂടുതല്‍ പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ പരാതിയുമായി എത്തിയിട്ടുണ്ട്. ചെറിയ കുട്ടികളെ നോക്കാനാണെന്നും നല്ല ശന്പളം ലഭിക്കുമെന്നും പറഞ്ഞ് സ്ത്രീകളുള്‍പ്പെടെയുള്ള ഏജന്‍റുമാരാണ് പെണ്‍കുട്ടികളെയും കുടുംബത്തെയും സമീപിക്കുന്നത്. എന്നാല്‍ സൗദിയില്‍ എത്തിയ ശേഷം തുടര്‍ച്ചയായി 20 മണിക്കൂര്‍ ജോലിയാണെന്നും വീട്ടിലേയ്ക്ക് വിളിക്കാന്‍ ശ്രമിച്ചാല്‍ മര്‍ദ്ധനമാണെന്നും പെണ്‍കുട്ടികള്‍ പറഞ്ഞിരുന്നു. മൂന്നു ലക്ഷം രൂപയോളം വാങ്ങിയാണ് പെണ്‍കുട്ടികളെ സൗദിയിലേയ്ക്ക് അയയ്ക്കുന്നത്.