ബംഗളുരു: ബഗളൂരില്‍ സ്കൂളിലേക്ക് പോയ 13 വയസുകാരിയെ നാലാം ദിവസം കണ്ടെത്തി. സിനിമാക്കഥയേയും വെല്ലുന്ന് സംഭവം അരങ്ങേറിയത് ബംഗളൂരിലെ രാജാജി നഗറിലാണ്. കഴിഞ്ഞ മൂന്നു ദിവസവും കുട്ടിയെ സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമായിരുന്നില്ല. രാജാജി നഗറില്‍ ദേവയ്യ പാര്‍ക്കിന് സമീപം താമസിക്കുന്ന ഐ.ടി ഉദ്യോഗസ്ഥനായ എസ്.കെ. മധുകിരണിന്റേയും വീട്ടമ്മയായ പത്മിനിയുടേയും മകള്‍ പൂജിത(13) നെ ആണ് 24 ബുധനാഴ്ച മുതല്‍ കാണാതായത്.
ഉടന്‍ തന്നെ മാതാപിതാക്ക്ള്‍ ശ്രീരാമപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
എന്തുകൊണ്ടാണ് കുട്ടി വീടു വിട്ട് പോയത് എന്നു വീട്ടു കാര്‍ക്കും വ്യക്തമായിരുന്നില്ല്. ഐടിയ വിദഗ്ദന്‍ ആയ മധുകിരണും കുടുംബക്കാരും ടെക് നഗരമായ ബംഗളുരുവില്‍ കുട്ടിയെ കണ്ടെത്തുന്നതിനായി ഞൊടിയിടയില്‍ ഒരു വൈബ് സൈറ്റും ഉണ്ടാക്കിയിരുന്നു. കുട്ടിയെ സംബന്ധിച്ച വിവരങ്ങള്‍ എല്ലാം ഐടി നഗരത്തില്‍ നിമിഷ നേരം കൊണ്ട് വ്യാപിപ്പിക്കാന്‍ ഈയൊരു സന്ദര്‍പോചിതമായ നീക്കത്തിലൂടെ സാധിച്ചു. കുട്ടിയെ കണ്ടെത്തിയ വിവരം വൈബ്സൈറ്റ് വഴി പെണ്‍കുട്ടിയുെട അച്ഛന്‍ തന്നെയാണ് പങ്കുവച്ചത്. ഒപ്പം തന്നെ കുട്ടിയെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കുമുള്ള നന്ദിയും രേഖപ്പെടുത്തികൊണ്ടായിരുന്നു മധു കുരണിന്റെ പോസ്റ്റ്.
എട്ടാം ക്ലാസില്‍ പഠിക്കുന്ന പൂജിത എന്ന ബാംഗളൂര്‍ സ്വദേശിയെഇക്കഴിഞ്ഞ 24 ബുധനാഴ്ച മുതല്‍ കാണാതായത്. രാജാജി നഗറില്‍ ദേവയ്യ പാര്‍ക്കിന് സമീപം താമസിക്കുന്ന ഐ.ടി ഉദ്യോഗസ്ഥനായ എസ്.കെ. മധുകിരണിന്റേയും വീട്ടമ്മയായ പത്മിനിയുടേയും മകളാണ്. പതിവുപോലെ രാവിലെ സ്കൂള്‍ ബലില്‍ കയറി പൂജിത സ്കൂളിലേക്ക് പോയതായിരുന്നു. രാജാജിനഗറിലെ നാഷണല്‍ പബല്‍ക് സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെത്തുടര്‍ന്നാണ് കാണാതായത് എന്ന് ചില പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്തുകൊണ്ടാണ് കുട്ടി വീടു വിട്ട് പോയത് എന്നു വ്യക്തമല്ല. അതേസമയം കാണാതായ ദിവസം സ്കൂളിലേക്ക് പോയ കുട്ടി ഒരു ജോഡി വസ്ത്രം കൂടി എടുത്തിരുന്നു എന്ന് കുട്ടിയുടെ അമ്മ പോീലസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു.
മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് ശ്രീരാമപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വഷണം നടത്തിയിരുന്നു. വീട്ടുകാര്‍ ഉണ്ടാക്കിയ വൈബ്സൈറ്റ് വഴിയും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. മാതമറ്റിക്സ് വിഷയത്തില്‍ മാര്‍ക്ക് കുറഞ്ഞു പോയതില്‍ മകള്‍ വളരെ വിഷമിത്തിലായിരുന്നു, അതായിരിക്കാം കുട്ടിയെ വീട് വിട്ടിറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീനോട് കുട്ടിയുടെ അച്ഛന്‍ മധുകുരണ്‍ മൊഴി നല്‍കിയിരുന്നു.
സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് ബംഗല്‍രുവിലെ ടെക്കി ലോകത്ത് ഏറെ കഥകള്‍ പ്രചാരത്തിലുണ്ട്. അതുകൊണ്ട് തന്നെ ടെക്കികള്‍ ഒരു മനസ്സോടെ പൂജിതയെ കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. അതിനിടെ വെറുമൊരു സാധാരണ ഒളിച്ചോട്ടമായി ഇതിനെ മാറ്റാനും ശ്രമം നടന്നിരുന്നു. അതുകൊണ്ടു തന്നെ പെണ്‍കുട്ടിയെ തിരോധാനത്തിലെ ദുരൂഹത ഒരുപാട് ഉണ്ടായിരുന്നു. ഏതോ ചതിക്കുഴിയില്‍ വീണതിന്റെ ഫലമായിരിക്കും വീട് വിട്ടിറങ്ങിയതെന്ന് വീട്ടുകാരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നിരുന്നാലും നാലാം ദിവസം പൂജിതയെ കണ്ടെത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കള്‍.