ന്യൂഡല്‍ഹി: ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ ജെഎന്‍യു വിദ്യാർത്ഥി നജീബിന്റെ തിരോധാനത്തില്‍ ഉത്തർപ്രദേശിൽ നിന്ന് ഒരാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു . മോചനദ്രവ്യമായി 20ലക്ഷം രൂപ ഫോണിലൂടെ ആവശ്യപ്പെട്ട ആളെയാണ് അറസ്റ്റ് ചെയ്തത് .
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ എം എസ് സി ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയായ നജീബ് അഹമ്മദിനെ മൂന്നുമാസം മുമ്പാണ്കാണാതായത് . എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയെ 2014 ഒക്ടോബര്‍ 14ന് കാണാതായതായെന്നായിരുന്നു പരാതി. മഹി-മാണ്ഡവി ഹോസ്റ്റലിലെ താമസക്കാരനായിരുന്ന നജീബ് ഐസ എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ സജീവപ്രവര്‍ത്തകനായിരുന്നു. നജീബിന്റെ തിരോധാനത്തില്‍ സര്‍വ്വകലാശാല നടപടിയെടുത്തില്ലെന്നാരോപിച്ച് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.