മലപ്പുറം: ശിവരാത്രി ഉത്സവം കാണാന്‍ വീട്ടില്‍ നിന്നുപോയ ശേഷം കാണാതായ വയോധികയുടെ മൃതദേഹം തെരുവുനായ്ക്കള്‍ നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍. ആലങ്കോട് പന്താവൂര്‍ സ്വദേശി ജാനകി (75)യുടെ മൃതദേഹമാണ് പന്താവൂര്‍ കാമ്പ്രത്ത് പാടത്ത് നായ്ക്കള്‍ കടിച്ചു കീറി വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് ശിവരാത്രി ഉത്സവം കാണാന്‍ വീട്ടില്‍ നിന്നു പോയ ജാനകിയെ കാണാനില്ലെന്ന്് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് ഇന്ന് ഇവരുടെ മൃതദേഹം സമീപത്തെ പാടത്ത് നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തിയത്.