കാസർഗോഡ് : ഇന്ത്യയിലെ ഗ്രാമ പഞ്ചായത്തുകളെ റാങ്ക് ചെയ്യുന്നതിന് കേന്ദ്ര ഗ്രാമ വികസനം മന്ത്രാലയം രൂപം നല്‍കിയ മിഷന്‍ അന്ത്യോദയ 2019 ന്റെ ജില്ലാതല പരിശീലന പരിപാടി നടത്തി.വിദ്യാനഗറിലുളള കെ.എസ്.എസ്.ഐ എ ഹാളില്‍ സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ ആണ് പരിപാടി സംഘടിപ്പിച്ചത്.
പരിശീലന പരിപാടിയില്‍ സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിലെയും പഞ്ചായത്ത് വകുപ്പിലെയും ജീവനക്കാര്‍ പങ്കെടുത്തു. സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ രവീന്ദ്രന്‍ പലേരി, ഡി.പി.സി ജില്ലാ ഫെസിലിറ്റേറ്റര്‍ പി.വി.പത്മനാഭന്‍, ജില്ലാ പ്ലാനിംഗ് ഓഫീസ് റിസര്‍ച്ച് അസിസ്റ്റന്റ് റിജൂമാത്യൂ ,ഡി.ഡി.പി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് കെ മോഹന്‍, സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ജില്ലാ ഓഫീസര്‍ കെ മാധവന്‍, , സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍ മൊയ്തു ബി. എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.