തിരുവനന്തപുരം: നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നടപടികളാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു. ബി.ടി.ആര്‍ ഭവനില്‍ പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്റെ (പി.ബി.സി.എ) മൂന്നാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന പ്രസിഡന്റ് കെ. പ്രദീപന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി ടി. കൃഷ്ണന്‍ സംസാരിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. വേലായുധന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ. ജയപ്രകാശന്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ബി.പി. മുരളി സ്വാഗതം പറഞ്ഞു. ‘നിര്‍മാണ മേഖലയിലെ പ്രതിസന്ധിയും പ്രശ്‌നങ്ങളും’ എന്ന വിഷയത്തെ സംബന്ധിച്ചുള്ള സെമിനാര്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ടി.കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഹാബിറ്റാറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ജി. ശങ്കര്‍, സി.പ്രസന്നകുമാര്‍, സി.കെ. വേലായുധന്‍, എം.എസ് ഷാജി. എന്നിവര്‍ സംസാരിച്ചു. എസ്.എന്‍.അനില്‍കുമാര്‍ സ്വാഗതവും കെ.പി. രാജു നന്ദിയും പറഞ്ഞു.