കൊച്ചി: പ്രശസ്ത സംഗീത സംവിധായകന് എം.കെഅര്‍ജുനന്‍ (84) അന്തരിച്ചു . പള്ളുരുത്തിയിലെ വസതിയില്‍ പുലര്‍ച്ചെ 3.30 നാണ് അന്തരിച്ചത്. നാടകഗാനങ്ങള്‍ ഒരുക്കിക്കൊണ്ട് സംഗീത ലോകത്തെത്തിയ അദ്ദേഹം1968 ല്‍ കറുത്ത പൗര്‍ണി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമയില്‍ സജീവമായത്. ഇരുനൂറിലധികം സിനിമകളിലായി എഴുനൂറിലധികം ഗാനങ്ങള്‍ ചിട്ടപ്പെടുത്തി.
ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം 2017ല്‍ അദ്ദേഹത്തിന് ലഭിച്ചു.ചങ്ങനാശ്ശേരി ഗീത, പീപ്പിൾസ് തിയറ്റർ, ദേശാഭിമാനി തിയേറ്റേഴ്സ്, ആലപ്പി തിയറ്റേഴ്സ്, കാളിദാസ കലാകേന്ദ്ര, കെ.പി.എ.സി തുടങ്ങിയ കലാസമിതികൾക്ക് വേണ്ടി 300 ലേറെ ഗാനങ്ങൾക്ക് സംഗീതം പകർന്നു. 1936 മാർച്ച് 1ന് ഫോർട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിൻെറയും പാറുവിൻെറയും പതിനാലു മക്കളിൽ ഏറ്റവും ഇളയ മകനാണ് അർജുനൻ .
കോവിഡ്- 19 ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായ സംസ്ഥാന ബഹുമതികളോടെ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പള്ളുരുത്തി ശ്മശാനത്തിൽ സംസ്ക്കരിക്കും .