മഹാരാഷ്ട്രയില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്ത യുവാവിനെ എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം മര്‍ദ്ദിച്ചത് വിവാദമായി

225

https://youtu.be/QtzEnTxSv5w
മുംബൈ: മഹാരാഷ്ട്രയില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്ത യുവാവിനെ എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം മര്‍ദ്ദിച്ചത് വിവാദമായി. യുവാവ് ശല്യം ചെയ്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും നാട്ടുകാരില്‍ ചിലരും എന്‍സിപി എംഎല്‍എ ജിതേന്ദ്ര ഔദിന്റെ ഓഫീസില്‍ വച്ച്‌ യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.നിയമം കയ്യിലെടുത്ത എംഎല്‍എക്കെതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തി.

രണ്ട് മാസമായി പ്രതീക് പാട്ടീല്‍ എന്ന യുവാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു. പരാതിയുമായി പെണ്‍കുട്ടിയും ബന്ധുക്കളും എംഎല്‍എ ജിതേന്ദ്ര ഔദിന്‍റെ മുന്നിലെത്തിയപ്പോള്‍ യുവാവിനെ വിളിച്ചുവരുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയോട് യുവാവിനെ അടിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
പൊലീസിന് കൈമാറിയ പ്രതിയെ കോടതി നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ദൃശ്യങ്ങള്‍ വൈറലായതോടെ നടപടിയെ ന്യായീകരിച്ച്‌ എംഎല്‍എ രംഗത്തെത്തി. യുവാവിന്റെ ശല്യം കാരണം പെണ്‍കുട്ടി ആത്മഹത്യാശ്രമം വരെ നടത്തിയെന്നും പെണ്‍കുട്ടിയുടെ ദേഷ്യവും വേദനയും തീര്‍ക്കാന്‍ ഇത് മാത്രമായിരുന്നു വഴിയെന്നുമാണ് എംഎല്‍എയുടെ ന്യായം.നിയമം കയ്യിലെടുത്ത ജിതേന്ദ്ര ഔദിനെതിരെ കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി.
ചെമ്ബന്‍മുടിയില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന പാറമടയില്‍ ഖനനം നിര്‍ത്തിവക്കാന്‍ പത്തനംതിട്ട ജില്ലാകളക്ടറുടെ നിര്‍ദ്ദേശം..പാറമടയില്‍ നിലവില്‍ പൊട്ടിച്ചപാറകഷണങ്ങള്‍ നീക്കം ചെയ്യാന്‍ കളക്ടര്‍ അനുമതിനല്‍കി.പാറഖനനത്തിന് നല്‍കിയിട്ടുള്ള ലൈസന്‍സുകള്‍ പുനപരിശോധിക്കും. പ്രശ്നങ്ങള്‍ പഠിക്കാന്‍ കളക്ടര്‍ പാറമട സന്ദര്‍ശിക്കും.

NO COMMENTS

LEAVE A REPLY