‘ഹിംസയുടെരാഷ്ട്രീയം’ തത്വശാസ്ത്രമാക്കിയ സി.പി.എമ്മും ബി.ജെ.പി.യുമാണ് കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യശത്രുക്കളെന്ന് മുന്‍ കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസ്സന്‍ പറഞ്ഞു.
മാര്‍ക്‌സിസ്റ്റുകാര്‍ കൊലപ്പെടുത്തിയ പത്തനംതിട്ട ഐ.എന്‍.ടി.യു.സി. ജില്ലാസെക്രട്ടറി വര്‍ഗീസിന്റെ ചരമ വാര്‍ഷികയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുള്ളിപ്പുലിയുടെ പുള്ളിമാറ്റാനാകാത്തതുപോലെ അക്രമത്തിന്റെ മാര്‍ഗത്തില്‍ നിന്നും മാറാനാകാത്ത പാര്‍ട്ടിയാണ് സി.പി.എം എന്ന് കഴിഞ്ഞ കാലത്ത് തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍കോണ്‍ഗ്രസ്സിന്റെ പിന്തുണയ്ക്കായി ബംഗാളില്‍ ശ്രമിക്കുന്ന സി.പി.എമ്മുമായി കേരളത്തില്‍ കോണ്‍ഗ്രസ്സിന് പിന്തുണയോ സഹായമോ തേടേണ്ട ഗതികേടില്ലെന്നും ഹസ്സന്‍ പറഞ്ഞു. കേരളത്തില്‍കോണ്‍ഗ്രസ്സിനെ ദുര്‍ബലപ്പെടുത്തി ബി.ജെ.പി.യെ പരോക്ഷമായി ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന സി.പി.എമ്മിന് ഫാസിസത്തിനെതിരെ പോരാടാനുള്ള ആര്‍ജവം നഷ്ടപ്പെട്ടെന്ന് ഹസ്സന്‍ കുറ്റപ്പെടുത്തി. ബി.ജെ.പി.യെയും സി.പി.എമ്മിനെയും പരാജയപ്പെടുത്തി ജനവിശ്വാസം നേടിയെടുക്കാനുള്ള കരുത്ത് കോണ്‍ഗ്രസ്സിനും യു.ഡി.എഫിനും ഉണ്ടെന്ന് ഹസ്സന്‍ പറഞ്ഞു.