തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെ കാരണക്കാരന്‍ ബ്ലാക്ക് മണിയാണെന്നായിരുന്നു പീതാംബരക്കുറുപ്പിന്റെ പരാമര്‍ശം.മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു നേതാവിന്റ അധിക്ഷേപം. സംസ്ഥാനത്ത് പ്രളയമുണ്ടാകാന്‍ കാരണം ഡാമുകള്‍ ഒന്നിച്ച് തുറന്നുവിട്ടതാണെന്നും അതിന് കാരണക്കാരന്‍ എംഎം മണിയാണെന്നും വാദിക്കുന്നതിനിടെയാണ് പീതാംബരക്കുറിപ്പ് മന്ത്രിയെ അധിക്ഷേപിച്ചത്.ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്റെ നെടുമങ്ങാട് നിയോജക മണ്ഡലം കണ്‍വെന്‍ഷനിലായിരുന്നു പീതാംബരക്കുറുപ്പ് എംഎം മണിയെ അധിക്ഷേപിച്ചത്.
പോസ്റ്ററൊട്ടിപ്പിനും കൂലിപ്പണിക്കും മാത്രമല്ല ഇലക്ഷന് മത്സരിക്കാനും ഹിന്ദിക്കാരെ ഇറക്കി തുടങ്ങിയോ എന്നൊരു ട്രോളും അദ്ദേഹം പങ്കുവെച്ചിരുന്നു.മന്ത്രിയുടേത് വംശീയ അധിക്ഷേപമാണെന്ന് ആരോപിച്ച് ജലീലിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ മന്ത്രി കെ ടി ജലീല്‍ ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശം വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതിനിടെയാണ് എന്‍ പീതാംബരക്കുറുപ്പിന്റെ വിവാദ പരാമര്‍ശം.