മൊബൈല്‍ ആപ്ലിക്കേഷന്‍ പരിശീലനം സംഘടിപ്പിച്ചു.

108

കാസറകോട്: നാഷണല്‍ ന്യൂട്രീഷന്‍ മിഷന്‍ പോഷണ്‍ അഭിയാന്റെ സമ്പൂഷ്ട കേരളം പദ്ധതിയിലൂടെ അങ്കണവാടികള്‍ ഡിജിറ്റ ലാക്കുന്നതിന്റെ ഭാഗമായി മഞ്ചേശ്വരം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അങ്കണവാടി ജീവനക്കാര്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ പരിശീലനം നല്‍കി.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മമതാ ദിവാകര്‍ ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ സൂപ്രണ്ട് സി എ സാബിര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതാറാണി രഞ്ജിത്ത് , എ ടി ശശി , ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ പി എസ് സുനിത എന്നിവര്‍ സംസാരിച്ചു. ടി പി അംബിക സ്വാഗതവും കെ ടി സുലോചന നന്ദിയും പറഞ്ഞു.

NO COMMENTS