കൊവിഡ് വാക്‌സിന്‍ വിതരണത്തിനായുള്ള മോക് ഡ്രില്‍ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും ഇന്ന് നടക്കും

15

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും കൊവിഡ് വാക്‌സിന്‍ വിതരണത്തിനായുള്ള മോക് ഡ്രില്‍ ഇന്ന് നടക്കും. കേരള ത്തില്‍ നാല് ജില്ലകളിലായി ആറ് കേന്ദ്രങ്ങളിലാണ് ഡ്രൈറണ്‍ നടക്കുന്നത്.തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് ഡ്രൈറണ്‍ നടക്കുക. തിരുവനന്തപുരത്ത്‌പേരൂര്‍ക്കട ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രിയായ കിംസ്, പൂഴനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍.മുഴുവന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോവിഡിനെതിരായ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് കൊവിഷീല്‍ഡിന് അനുമതി നല്‍കണമെന്ന് ഉന്നതധികാര സമിതി സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു.

നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നത് ഉള്‍പ്പെടെയുള്ള കൊവിഡ് വാക്‌സിനേഷന്‍ നല്‍കുന്ന നടപടിക്രമങ്ങള്‍ പാലിച്ചാണ് ഡ്രൈ റണ്‍. വാക്‌സിന്‍ കാരിയര്‍ ഉള്‍പ്പെടെയുള്ള എല്ലാ സജ്ജീകരണവും സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്.കേരളം കൊവിഡ് വാക്‌സിനേഷന് സജ്ജമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു.

ഇടുക്കിയില്‍ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം,പാലക്കാട് നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഡ്രൈ റണ്‍ നടക്കും.കുത്തിവെപ്പ് ഒഴികെയുള്ള മറ്റ് കാര്യങ്ങള്‍ ഡ്രൈ റണ്ണില്‍ ഉണ്ടാകും. രാവിലെ ഒന്‍പതു മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍.ഡ്രൈ റണ്‍ നടക്കുന്ന ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതം പങ്കെടുക്കും.

NO COMMENTS