ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളിലും രാവിലെ ആറിന് മോക് പോളിങ് ആരംഭിക്കും. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ വോട്ട് ചെയ്യുമ്പോള്‍ത്തന്നെ വിവിപാറ്റിലെ സ്ലിപ്പില്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥിക്കു തന്നെയാണ് വോട്ട് രേഖപ്പെടുത്തപ്പെടുന്നത് എന്ന് ഉറപ്പിക്കും.
രാഷ്ട്രീയ കക്ഷികളുടെ ഏജന്റുമാര്‍ എത്ര വോട്ടുകള്‍ ചെയ്തുവെന്നകാര്യം പേപ്പറിലും രേഖപ്പെടുത്തും. തുടര്‍ന്ന് വോട്ടിങ് മെഷീനില്‍ മോക്‌പോള്‍ ചെയ്ത വോട്ടും പേപ്പറില്‍ രേഖപ്പെടുത്തിയ വോട്ടും ഒത്തുനോക്കും. ഇതിനു ശേഷം വിവിപാറ്റിലെ സ്ലിപ്പുകള്‍ പുറത്തെടുത്ത് ഏജന്റുമാര്‍ ചെയ്ത സ്ഥാനാര്‍ഥിക്കു തന്നെയാണോ വോട്ട് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് എന്നു ഉറപ്പിക്കും.
പരാതികളൊന്നുമില്ലെങ്കില്‍ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ക്ലിയര്‍ ചെയ്തു സീല്‍ വയ്ക്കും. ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും.