ന്യൂഡല്‍ഹി: അജ്മീര്‍ ദര്‍ഗയില്‍ സമര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വക കസവ് പുതപ്പ്. ദര്‍ഗ സന്ദര്‍ശിക്കാന്‍ പോകുന്ന കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി, ജിതേന്ദ്ര സിങ് എന്നിവര്‍ക്ക് പുതപ്പ് കൈമാറുന്ന ഫോട്ടോ പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ പേജിലാണ് പ്രസിദ്ധീകരിച്ചത്. രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗയില്‍ മാര്‍ച്ച് 30-ന് ആരംഭിക്കുന്ന ഉറൂസില്‍ പങ്കെടുക്കാനാണ് ഇരുകേന്ദ്രമന്ത്രിമാരും പോകുന്നത്. ഇന്ത്യയുടെ മഹത്തായ ആധ്യാത്മിക പാരമ്ബര്യത്തിന്റെ അടയാളമാണ് സൂഫി ആചാര്യനായ ഖ്വാജ മൊയ്നുദീന്‍ ചിസ്തിയെന്ന് പ്രധാനമന്ത്രി പത്രക്കുറിപ്പില്‍ പറഞ്ഞു. മനുഷ്യകുലത്തിന് അദ്ദേഹം നല്‍കിയ സേവനങ്ങള്‍ വരുംതലമുറയ്ക്കും പ്രചോദനമാണ്. ഖ്വാജ ചിസ്തിയുടെ ലോകമെമ്ബാടുമുള്ള പിന്തുടര്‍ച്ചക്കാര്‍ക്കും പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.