കബളിപ്പിക്കലിന്റെ കാര്യത്തില്‍ ആകാശമാണ് അതിര് എന്ന് കരുതുന്നവരാണ് മോദിയും അമിത് ഷായും; എം.ബി. രാജേഷ് എം.പി.

147

കബളിപ്പിക്കലിന്റെ കാര്യത്തില്‍ ആകാശമാണ് അതിര് എന്ന് കരുതുന്നവരാണ് മോദിയും അമിത് ഷായും.കഴിഞ്ഞ ദിവസം ലോക്സഭയില്‍ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റ് തട്ടിപ്പാണെന്ന ആരോപണമുന്നയിച്ച്‌ സി.പി.എം നേതാവായ എം.ബി. രാജേഷ് എം.പി. 2014ലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ പ്രതിവര്‍ഷം രണ്ട് കോടി തൊഴില്‍, കള്ളപ്പണം തിരിച്ചു പിടിച്ച്‌ ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയ ശേഷം അതൊക്കെ വെറും നമ്ബര്‍ എന്ന് വിശേഷിപ്പിച്ചയാളാണ് അമിത്ഷായെന്ന് എം.ബി. രാജേഷ് ആരോപിക്കുന്നു.

തൊഴിലെവിടെ എന്നുചോദിച്ചപ്പോള്‍ പക്കാവട ഉണ്ടാക്കി വില്‍ക്കുന്നതും തൊഴിലാണെന്ന മറുപടി രാജ്യസഭയില്‍ പറഞ്ഞാണ് അമിത് ഷാ അരങ്ങേറ്റ പ്രസംഗം കുറിച്ചത്.ഈ ബഡ്ജറ്റില്‍ കൃഷിക്കാര്‍ക്ക് നേരിട്ടുള്ള ഇന്‍കം സപ്പോര്‍ട്ടായി പ്രതിവര്‍ഷം 6000 രൂപ അതായത് ദിവസം 17 രൂപ നല്‍കുന്നതിനെ ആത്മഹത്യ അലവന്‍സ് എന്ന് വിളിക്കുന്നതാണ് നല്ലത് . ഈ തുകകൊണ്ട് വിഷം വാങ്ങാനല്ലാതെ മറ്റ് എന്തിനാണ് തികയുക എന്നും അദ്ദേഹം ചോദിച്ചു.

ആദായ നികുതിയില്‍ ഇളവ് അനുവദിച്ചത് മധ്യവര്‍ഗ്ഗത്തെ പ്രീണിപ്പിക്കാനുള്ള പൊടിക്കൈ മാത്രമാണെന്നും, ആദ്യ ബഡ്ജറ്റില്‍ നടപ്പിലാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ കയറിയവര്‍ ഇപ്പോള്‍ പതിനൊന്നാം മണിക്കൂറില്‍ പ്രഖ്യാപനമായിട്ടാണ് ഇത് കൊണ്ട് വന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കബളിപ്പിക്കലിന്റെ കാര്യത്തില്‍ ആകാശമാണ്‌ അതിര് എന്ന് കരുതുന്നവരാണ് മോദിയും അമിത് ഷായും. തെരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം മുമ്ബുള്ള ബജറ്റ് അതൊരിക്കല്‍ കൂടി തെളിയിക്കുന്നു. 2014ലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഓര്‍ക്കുക. പ്രതിവര്‍ഷം രണ്ട് കോടി തൊഴില്‍, കള്ളപ്പണം തിരിച്ചു പിടിച്ച്‌ ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ, ഉല്പാദനച്ചെലവിന്റെ 150% താങ്ങുവില,വിള ഇന്‍ഷുറന്‍സ്, സ്മാര്‍ട്ട് സിറ്റി…….. വാഗ്ദാനങ്ങളില്‍ ചിലതിനെക്കുറിച്ച്‌ അമിത് ഷാ പറഞ്ഞത് ‘ജുംല’ എന്നായിരുന്നു. മിതമായി പരിഭാഷപ്പെടുത്തിയാല്‍ ഒരു ‘നമ്ബര്‍’ ആയിരുന്നു എന്നര്‍ത്ഥം. തൊഴിലെവിടെ എന്നുചോദിച്ചപ്പോള്‍ പക്കവട ഉണ്ടാക്കി വില്‍ക്കുന്നതും തൊഴിലാണെന്നായിരുന്നു രാജ്യസഭയില്‍ തന്റെ അരങ്ങേറ്റ പ്രസംഗത്തില്‍ ഷാ പറഞ്ഞത്.

NO COMMENTS