മെക്സിക്കോ സിറ്റി: ഇത്തവണ മോഡിയുടെ വിദേശ സന്ദര്‍ശനത്തിലെ അവസാന സ്റ്റോപ്പായ മെക്സിക്കോയില്‍ മോഡിക്കു വന്‍ സ്വീകരണമാണു ലഭിച്ചത്. അമേരിക്കന്‍ കോണ്‍ഗ്രസില്‍ സംസാരിച്ച ശേഷമായിരുന്നു പ്രധാനമന്ത്രി മെക്സിക്കോയില്‍ എത്തിയത്. മെക്സിക്കന്‍ വിദേശകാര്യ മന്ത്രി മോഡിയെ സ്വീകരിച്ചു.
തുടര്‍ന്നു പ്രസിഡന്‍റ് എന്‍റിക് പെന നീറ്റോയുമായി നരേന്ദ്ര മോഡി കൂടിക്കാഴ്ച്ച നടത്തി. ശേഷം നടന്ന നിര്‍ണ്ണായക ചര്‍ച്ചകള്‍ക്കൊടുവില്‍ 49 കാരനായ പ്രസിഡന്‍റ് മോഡിക്കൊപ്പം പുറത്തുപോയി. പ്രസിഡന്‍റായിരുന്നു മോഡിക്കു വേണ്ടി കാറോടിച്ചത്. തുടര്‍ന്ന് ഇരുവരും വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചു. വിദേശകാര്യ വക്താവ് വികാസ് സ്വരുപ് ട്വിറ്ററിലൂടെ പങ്കു വെച്ചതാണ് ഇരുവരും ഒന്നിച്ചുള്ള യാത്രയുടെ ദൃശ്യങ്ങള്‍.