ഇന്ത്യയുമായി ഉഭയകക്ഷി ചര്‍ച്ചയ്ക്ക് അനുകൂല സാഹചര്യമില്ല; മോദി-ഷീന്‍ കൂടിക്കാഴ്ച റദ്ദാക്കി

191

ന്യൂഡല്‍ഹി: ജര്‍മനിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയുടെ പ്രസിഡന്റ് ഷീന്‍ ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തില്ല.
സിക്കിം അതിര്‍ത്തി പ്രശ്നത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷ സാധ്യത ഉടലെടുത്ത സാഹചര്യത്തില്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് അനുകൂല സാഹചര്യമല്ലയുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ചൈന കൂടിക്കാഴ്ച റദ്ദാക്കിയത്.
നാളെയാണ് ജര്‍മനിയില്‍ കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്ത്യന്‍ നിലപാട് വിദേശകാര്യമന്ത്രാലയം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

NO COMMENTS