ഡല്‍ഹി: “സ്വേച്ഛാധിപത്യത്തിലൂടെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും രാജ്യത്തെ യുവാക്കളുടെ ശബ്ദം മോദിക്ക് കേള്‍ ക്കേണ്ടിവരുമെന്നും ജനങ്ങളുടെ ശബ്ദം കേള്‍ക്കുമെന്ന് ഭയന്ന് വിദ്യാര്‍ഥികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ശബ്ദം അടിച്ചമര്‍ത്തുന്ന മോദി സര്‍ക്കാര്‍ ഭീരു ആണെന്നും യുവാക്കളുടെ പ്രതിഷേധം കേന്ദ്രസര്‍ക്കാരിനെതിരായ താക്കീ താണെന്നെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
സര്‍വകലാശാലകളില്‍ പോലീസ് പ്രവേശിച്ച് വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുകയാണ്. സര്‍ക്കാര്‍ ജനങ്ങളെ ശ്രദ്ധിക്കേണ്ട ഘട്ടത്തില്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, ഉത്തന്‍ പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികളെയും പത്ര പ്രവര്‍ത്തകരെയും ബി.ജെ.പി. സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ്. ഇതൊരു ഭീരുക്കളുടെ സര്‍ക്കാരാണ്. -പ്രിയങ്ക ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി ഡല്‍ഹി ജാമിയ മില്ലിയ സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധം പോലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ച സാഹചര്യത്തിലാണ് പ്രിയങ്കയുടെ ട്വീറ്റ്.