മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ്: ആരോഗ്യം, കുടിവെള്ളം, കാര്‍ഷിക മേഖലകള്‍ക്ക് മുന്‍ഗണന

123

കാസറഗോഡ്: ആരോഗ്യ-കുടിവെള്ള-കാര്‍ഷിക മേഖലകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് 2020-21 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് അഡ്വ. ഷെമീറ ഫൈസല്‍ അവതരിപ്പിച്ചു. 137501268 രൂപ വരവും 136126305 രൂപ ചെലവും 1374963 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. കേരളത്തിലാദ്യമായി മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് ആരംഭിച്ച പ്രഭാതഭക്ഷണം പദ്ധതി ക്രെഷിലെ കുട്ടികള്‍ക്ക് കൂടി ഈ വര്‍ഷം മുതല്‍ വിതരണം ചെയ്യും. വയോജനങ്ങള്‍ക്ക് വേണ്ടി ചൗക്കിയില്‍ വയോജനകേന്ദ്രവും ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ എല്ലാ അങ്കനണവാടികള്‍ക്കും കുടിവെളളത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തതയും കൈവരുത്തും. ഡയാലിസിസ് രോഗികള്‍ക്ക് ഇഞ്ചക്ഷനും ട്യൂബും ക്ഷയരോഗികള്‍ക്ക് ഭക്ഷണക്കിറ്റും സൗജന്യമായി നല്‍കും.

അര്‍ജാലിലെ കുടിവെള്ള ടാങ്കിന് സംയുക്തപദ്ധതിയുടെ ഭാഗമായി 15 ലക്ഷം രൂപ ജല അതോറിറ്റിക്ക് കൈമാറി. ക്ഷീരസംഘത്തിന് കാലിത്തീറ്റക്ക് സബ്‌സിഡി നല്‍കും. യൂത്ത് ക്ലബുകളുടെ നേതൃത്വത്തില്‍ ഗ്രാമോല്‍സവം സംഘടിപ്പിക്കുന്നതിനും യുവജന പട്ടികജാതി ക്ഷേമത്തിനും പ്രാധാന്യം നല്‍കിയിട്ടുണ്ട്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റ് പ്രാമുഖ്യം നല്‍കിയിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് എ.എ. ജലീല്‍ അധ്യക്ഷനായായി. സെക്രട്ടറി ആര്‍.എസ്ഷീജ. സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി ചെയര്‍മാന്‍ ഹമീദ് ബള്ളൂര്‍, പഞ്ചായത്തംഗങ്ങളായ കെ.എ.അബ്ദുള്ള കുഞ്ഞി, അയിഷത്ത് ഫൗസിയ, അശോക, പ്രമീള വിനോദ്, യൂത്ത് കോര്‍ഡിനേറ്റര്‍ എം.എ.നജീബ്, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അക്കൗണ്ടന്റ് ജനാര്‍ദ്ദനന്‍ നന്ദി പറഞ്ഞു.

NO COMMENTS