ന്യൂഡല്‍ഹി: ബംഗാള്‍-കേരള സര്‍ക്കാരുകള്‍ പരാജയമാണെന്നും ഇരു സര്‍ക്കാരുകളും ദേശവിരുദ്ധ ശക്തികളെ പിന്തുണയ്ക്കുകയും ജിഹാദികളുമായി സന്ധി ചെയ്യുന്നുവെന്നും ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവത്. ആര്‍.എസ്.എസിന്റെ സ്ഥാപക വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭഗവത്. ഈ രണ്ട് സംസ്ഥാനങ്ങളിലേയും സര്‍ക്കാരുകള്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റാതെ ജിഹാദി ഘടകങ്ങളെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ ജനങ്ങള്‍ പ്രതിരോധം തുടങ്ങിയിട്ടുണ്ട് മോഹന്‍ ഭഗവത് പറഞ്ഞു.
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്നും കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് മോഹന്‍ ഭഗവത് വ്യക്തമാക്കി. റോഹിങ്ക്യന്‍ വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എന്ത് തീരുമാനമെടുക്കുകയാണെങ്കിലും അത് രാജ്യ സുരക്ഷ കണക്കിലെടുത്തുകൊണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.