ഗോവധം രാജ്യവ്യാപകമായി നിരോധിക്കണമെന്ന് മോഹന്‍ ഭാഗവത്

208

ഗോവധം രാജ്യവ്യാപകമായി നിരോധിക്കണമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു. ഗോരക്ഷാ സേനയുടെ അതിക്രമങ്ങള്‍ ഗോസംരക്ഷണത്തിനുള്ള ശ്രമങ്ങളെ കളങ്കപ്പെടുത്തുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. രാജസ്ഥാനില്‍ ഗോരക്ഷാ സേന തല്ലിക്കൊന്ന പെഹ്‍‍ലു ഖാന്റെ കുടുംബം നീതി തേടി ദില്ലിയിലെത്തി. ദില്ലിയില്‍ മഹാവിര്‍ ജയന്തി ആഘോഷ പരിപാടിയിലാണ് ഗോവധ നിരോധനത്തെ പ്രോത്സാഹിപ്പിച്ചും ഗോരക്ഷാ സേനയുടെ അതിക്രമത്തിനെതിരെയും ആര്‍.എസ്.എസ് സംഘചാലക് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം. ഗോവധം രാജ്യമാകെ നിരോധിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന് മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു. ഗോരക്ഷുടെ പേരിലുള്ള അതിക്രമങ്ങള്‍ ഗോവധം നിരോധിക്കാനുള്ള ശ്രമങ്ങളുടെ കീര്‍ത്തി നഷ്ടപ്പെടുത്തും. നിയമങ്ങള്‍ എല്ലാവരും അനുസരിക്കണം. നിയമം അനുസരിച്ച്‌ പശുവിനെ സംരക്ഷിക്കുന്ന നടപടികളുമായി മുന്നോട്ടുപോകണമെന്നും മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു. രാജസ്ഥാനിലെ അല്‍വാറില്‍ ഗോരക്ഷാ സേന തല്ലിക്കൊന്ന പെഹ്‍ലുഖാന്റെ മകനായ 20 വയസുകാരന്‍ ആരിഫ് നീതി തേടി ദില്ലിയിലെത്തി. ഇടത് കര്‍ഷക സംഘടനയായ ഭൂമി അധികാര്‍ ആന്തോളനുമായി സഹകരിച്ചാണ് നീതി തേടിയുള്ള പോരാട്ടം. പെഹ്‍ലുഖാന്റഎ എട്ട് മക്കളില്‍ ഒരാളായ ആരിഫിനും ഗോരക്ഷകരുടെ മര്‍ദ്ദനമേറ്റിരുന്നു. പെഹ്‍ലു ഖാന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഭൂമി അധികാര്‍ ആന്തോളന്റെ ആവശ്യം. കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ആവശ്യമുണ്ട്.

NO COMMENTS

LEAVE A REPLY