ന്യൂഡല്‍ഹി : ആര്‍എസ്‌എസ് മേധാവി മോഹന്‍ഭാഗവതിനെ ദേശീയപതാക ഉയര്‍ത്തുന്നതില്‍ നിന്നും വിലക്കിയതില്‍ കേരളത്തോട് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരണം തേടിയത്. ചീഫ് സെക്രട്ടറിക്കാണ് മറുപടി ആവശ്യപ്പെട്ടുളള നോട്ടീസ് ലഭിച്ചത്. പരാതിക്കാരന് മറുപടി നല്‍കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് ആര്‍എസ്‌എസ് ദേശീയ അധ്യക്ഷന്‍ മോഹന്‍ഭാഗവത് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് പാലക്കാട്ടെ എയ്ഡഡ് സ്കൂളില്‍ ദേശീയപതാക ഉയര്‍ത്തിയത്.