പട്ന : രാജ്യത്തിന്‍റെ ഭരണഘടന അനുവദിക്കുകയാണെങ്കില്‍ അതിര്‍ത്തിയില്‍ ശത്രുവിനെതിരെ പോരാടാന്‍ ആര്‍.എസ്.എസ് തയ്യാറാണെന്ന് മോഹന്‍ ഭാഗവത്. രാഷ്ട്രീയ സ്വയം സേവക് ഒരു സൈനിക സംഘടനയല്ല, എന്നാല്‍ സൈനികര്‍ക്ക് സമാനമായ അച്ചടക്കം തങ്ങള്‍ക്കുണ്ടെന്നും ആര്‍.എസ്.എസ് അധ്യക്ഷന്‍ അറിയിച്ചു.
ബിഹാറിലെ മുസാഫര്‍പുര്‍ ജില്ലയില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിനുവേണ്ടി പോരാടേണ്ട സാഹചര്യമുണ്ടായാല്‍ ദിവസങ്ങള്‍ക്കകം സൈന്യത്തെ സജ്ജമാക്കാന്‍ ആര്‍.എസ്.എസ്സിന് കഴിയുമെന്നും ഭാഗവത് അവകാശപ്പെട്ടു. പത്ത് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ആര്‍.എസ്.എസ് അധ്യക്ഷന്‍ ബിഹാറില്‍ എത്തിയിട്ടുള്ളത്. കര്‍ഷകര്‍ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്താന്‍ സന്ദര്‍ശനത്തിനിടെ അദ്ദേഹം ലക്ഷ്യമിടുന്നുണ്ട്.