മോഹന്‍ലാല്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ‘ജനതാ ഗാരേജ്’ റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് നേടുന്നത്. ആന്ധ്രയിലും തെലുങ്കാനയിലും സിനിമ സൂപ്പര്‍ഹിറ്റായി മാറിക്കഴിഞ്ഞു.ചിത്രത്തിലെ മോഹന്‍ലാലിന്റെ അഭിനയപ്രകടനം തെലുങ്ക് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. സിനിമയിലെ കഥാപാത്രമായി അദ്ദേഹം ജീവിക്കുകയായിരുന്നുവെന്നാണ് തെലുങ്ക് സിനിമാപ്രേമികള്‍ പറയുന്നത്.
വികാരഭരിതമായ രംഗങ്ങളിലും ആക്ഷന്‍ രംഗങ്ങളിലെല്ലാം താരം മികച്ചു നിന്നു. മോഹന്‍ലാല്‍ സാര്‍ ഇനിയും തെലുങ്ക് സിനിമകളില്‍ അഭിനയിക്കണമെന്നും ജൂനിയര്‍ എന്‍ടിആര്‍ പുലി ആണെങ്കില്‍ താങ്കള്‍ സിംഹം ആണെന്നാണ് തെലുങ്ക് ആരാധകരുടെ അഭിപ്രായം.സിനിമയുടെ വിജയത്തില്‍ നന്ദി പറഞ്ഞ് മോഹന്‍ലാല്‍ ചെയ്ത ട്വീറ്റിന് താഴെയാണ് ഈ അഭിപ്രായങ്ങള്‍ വന്നു നിറയുന്നത്.കൊരട്ടാല ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ സമാന്തയാണ് നായിക. റഹ്മാന്‍, ഉണ്ണി മുകുന്ദന്‍, ദേവയാനി, സായ്കുമാര്‍, നിത്യ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ദേവി ശ്രീ പ്രസാദാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
Home ARTS & MOVIES MOVIES മോഹന്‍ലാല്‍ കഥാപാത്രമായി ജീവിക്കുകയായിരുന്നുവെന്ന് തെലുങ്ക് സിനിമാപ്രേമികള്‍