മൂവാറ്റുപുഴ: ചലച്ചിത്രതാരം മോഹന്‍ലാല്‍ ആനക്കൊന്പുകള്‍ കൈവശം സൂക്ഷിച്ചതിനെതിരേയുള്ള ഹര്‍ജിയില്‍ വിധി പ്രസ്താവിക്കുന്നതു കോടതി 15 ലേക്കു മാറ്റിവച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്നലെ വിധി പ്രസ്താവിക്കാന്‍ കേസ് മാറ്റിവച്ചിരുന്നു. എന്നാല്‍, കൂടുതല്‍ വിശദീകരണങ്ങള്‍ക്കായാണു ജഡ്ജി പി. മാധവന്‍ കേസ് 15 ലേക്കു മാറ്റിയിരിക്കുന്നത്.
മോഹന്‍ലാലിനു പുറമേ വനംവകുപ്പിലെ പ്രധാന ഉദ്യോഗസ്ഥരും സര്‍ക്കാരും അടക്കമുള്ള 12 പേരാണ് പ്രതിപ്പട്ടികയില്‍. ദ്രുതപരിശോധന വേണമോയെന്ന കാര്യത്തിലാകും വിധി പ്രസ്താവിക്കുക. കൊച്ചി ഏലൂര്‍ അന്തിക്കാട് പൗലോസ് ആണ് ഹര്‍ജിക്കാരന്‍. ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ആനക്കൊന്പുകള്‍ കണ്ടെത്തിയത്.