ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന സിനിമയാണ് പുലിമുരുകനെന്ന് മോഹന്‍ലാല്‍

193

ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന സിനിമയാണ് പുലിമുരുകനെന്ന് മോഹന്‍ലാല്‍. വളരെ അപൂര്‍വമായ ഒരു കഥയാണ് സിനിമയുടേതെന്നും വലിയൊരു വിജയമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.മോഹന്‍ലാലിന്റെ വാക്കുകളിലേക്ക്-വളരെയധികം ആഗ്രഹിച്ച ഒരു നിമിഷമാണ്. എല്ലാ സിനിമകള്‍ തുടങ്ങുമ്ബോള്‍ ഏറ്റവും വലിയ വിജയമാകണമെന്നും എല്ലാം ഭംഗിയായി പോകണമെന്നും നമ്മള്‍ ആഗ്രഹിക്കാറുണ്ട്. അതില്‍ കൂടുതല്‍ ആഗ്രഹിക്കുന്ന ഒരു സിനിമയാണിത്.കാരണം ഇതിന്റെ പുറകില്‍ ഒരുപാട് കഠിനാധ്വാനം ഉണ്ട്. ഒരു പാട് സമയം ചെലവഴിച്ച്‌ ലൊക്കേഷനില്‍ പോകന്‍ പ്രയാസപ്പെട്ടിട്ടുണ്ട്. ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും ഞാന്‍ അഭിനന്ദിക്കുന്നു.അവര്‍ക്ക് നന്ദി പറയുന്നു. കാരണം സിനിമ കാണുമ്ബോള്‍ വളരെ ഭംഗിയായിട്ട് തോന്നുമെങ്കിലും ചില സ്ഥലത്തേക്ക് എത്തിപ്പെടാന്‍ പ്രയാസമായിരുന്നു. പുലിമുരുകന്‍ സിനിമയ്ക്കുവേണ്ടി ഒരു പരിഭവവും ഇല്ലാതെ പ്രവര്‍ത്തിച്ച ഒരുപാട് പേരുണ്ട് യൂണിറ്റംഗങ്ങളും എല്ലാ ഡിപ്പാര്‍ട്ട്മെന്റിലും പ്രവര്‍ത്തിച്ച ആളുകളേയും ഓര്‍ക്കുന്നു.
ചില സിനിമകള്‍ ഷൂട്ട് ചെയ്യുമ്ബോള്‍ എന്നാണ് ഇത് കാണാന്‍ പറ്റുക എന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയുള്ള സിനിമയാണ് പുലിമുരുകന്‍. വളരെ ഡൗണ്‍ ടു എര്‍ത്ത് ആയിട്ടുള്ള സിനിമയാണ്. എല്ലാവര്‍ക്കും മനസിലാകുന്ന സിനിമയാണ്. ഇഷ്ടപ്പെടുന്ന സിനിമയാകും എന്ന് വിശ്വസിക്കുന്നു. തീര്‍ച്ചയായും വളരെ അപൂര്‍വമായ ഒരു കഥയാണ്. മനുഷ്യനും ഒരു മൃഗവും തമ്മിലുള്ള പോരാട്ടമാണ് പ്രമേയം. വളരെ പ്രയാസമായിരുന്നു ഷൂട്ട്ചെയ്യാന്‍.
ഒരു ടൈഗറിനെ വച്ച്‌ ഷൂട്ട് ചെയ്യാന്‍ വളരെ എളുപ്പമുള്ള കാര്യമായിരുന്നില്ല.ഒരുപാട് സ്ഥലങ്ങളില്‍ റിലീസ് ആകുന്ന ചിത്രമാണ്. ഒരുപാട് ഭാഷകളില്‍ റിലീസ് ആകാന്‍ പോകുന്ന ചിത്രമാണ്. സംഘടന രംഗങ്ങള്‍ പീറ്റര്‍ ഹെയ്ന്‍ എന്നു പറയുന്ന മാസ്റ്ററാണ്. വളരെയധികം സമയമെടുത്താണ് ചെയ്തിരിക്കുന്നത്.
ഈ സിനിമയെ ഏറ്റവും വലിയ രീതിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ സുപ്രധാന പങ്കു ഗോപീസുന്ദര്‍ വഹിച്ചിട്ടുണ്ട്. പാട്ടുകള്‍ നല്ലതാണ്. ‘നന്നാകുമ്ബോള്‍ എല്ലാം നന്നാകും’ എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. എല്ലാവര്‍ക്കും നല്ല ട്രീറ്റ് ആയി മാറട്ടെ പുലിമുരുകന്‍. മലയാള സിനിമയ്ക്ക് അല്ലെങ്കില്‍ ഇന്ത്യന്‍ സിനിമയ്ക്കു തന്നെ അഭിമാനിക്കാവുന്ന ഒരു സിനിമയായി മാറാന്‍ സര്‍വേശ്വരനോട് പ്രാര്‍ഥിക്കുന്നു.

NO COMMENTS

LEAVE A REPLY