ന്യൂഡൽഹി: യമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷ ലഭിച്ച പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ നടക്കുന്ന ചർച്ചകളിൽ നേരിട്ട് ഇടപെടാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ. എന്നാൽ, കുടുംബമോ സംഘടനകളോ, യമൻ പൗരന്റെ കുടുംബാംങ്ങളുമായി നടത്തുന്ന ചർച്ചയ്ക്ക് ആവശ്യ മായ സഹായം ഉറപ്പാക്കാമെന്നും കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോ ടതിയെ അറിയിച്ചു. നയതന്ത്രതലത്തിൽ ഉള്ള വിഷയങ്ങൾ തുറന്ന കോടതിയിൽ വെളിപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
എന്നാൽ വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകുന്നതിന് നിമിഷ പ്രിയക്കും, ബന്ധുക്കൾക്കും എല്ലാ സഹായവും നൽകും. ബന്ധു ക്കളോ, കുടുംബമോ, ദയാധനം സംബന്ധിച്ച ചർച്ച കൾക്ക് യമനിലക്ക് പോകുകയാണെങ്കിൽ അവർക്ക് എല്ലാ സഹായവും നൽകുമെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
കേന്ദ്ര സർക്കാർ നിലപാട് കണക്കിലെടുത്ത് നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ നേരിട്ട് ഇടപെടാൻ കേന്ദ്രത്തോട് നിർദേശി ക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. കൊല്ലപ്പെട്ട യമൻ പൗരന്റെ ബന്ധുക്കൾക്ക് ദയാധനം (ബ്ലഡ് മണി) നൽകി വധശിക്ഷ ഒഴിവാക്കുക എന്നതാണ് നിമിഷ പ്രിയ യുടെ ജീവൻ രക്ഷിക്കുന്നതിനുള്ള ഒരു മാർഗ്ഗം. എന്നാൽ ബ്ലഡ് മണി നൽകുന്നുന്നതുമായി ബന്ധപ്പെട്ട ചർച്ച കളിൽ ഇടപെടാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ അനുരാഗ് അലുവാലിയ ഡൽഹി ഹൈ ക്കോടതിയെ അറിയിച്ചു.