തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ ഏഴ് സെന്റീമീറ്റര്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും സംസ്ഥാനത്ത് കാലര്‍ഷം ശക്തമാകാന്‍ സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.
കാസര്‍ഗോഡ് ജില്ലയില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും, കണ്ണൂരില്‍ തിങ്കളാഴ്ചയും ബുധനാഴ്ചയും കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലും മലപ്പുറം, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ചൊവ്വാഴ്ചയുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ രണ്ടാം വാരത്തോടെ സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം എത്തിയെങ്കിലും പിന്നീട് കാലവര്‍ഷം ദുര്‍ബലമാവുകയായിരുന്നു. ജൂണില്‍ ഇതുവരെ കേരളത്തില്‍ ലഭിച്ചത് ശരാശരിയിലും 35 ശതമാനത്തോളം കുറവ് മഴയാണ്.
വായു ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലമാണ് കേരളത്തില്‍ കാലവര്‍ഷം ദുര്‍ബലപ്പെട്ടതെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ അഭിപ്രായം. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ വൈകിയതും മഴ വൈകിപ്പിച്ചു. സംസ്ഥാനത്ത് ഇത്തവണ വേനല്‍ മഴയിലും വലിയ കുറവാണ് അനുഭപ്പെട്ടത്. മഴക്കുറവ് കാര്‍ഷിക മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ഇതുവരെയുള്ള കണക്ക് അനുസരിച്ച് വയനാട്ടിലാണ് ഏറ്റവും കുറവ് കാലവര്‍ഷം ലഭിച്ചത്. ശരാശരിയെക്കാള്‍ 55 ശതമാനം കുറവ് മഴയാണ് ജില്ലയില്‍ ലഭിച്ചത്. ഇടുക്കിയില്‍ 48 ശതമാനത്തിന്റെയും കുറവ് രേഖപ്പെടുത്തി. പാലക്കാട് ജില്ലയിലാണ് ഇക്കുറി ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത്. ഡാമുകളിലെ ജലനിരപ്പ് കുറയുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. നൂറ് വര്‍ഷത്തെ ചരിത്രത്തില്‍ ഇന്ത്യ നേരിട്ട ഏററവും വരണ്ട ജൂണ്‍ മാസമായിരുന്നു ഇതെന്നാണ് വിദഗ്ധര്‍ പറയുന്നത്.