പനജി• സുഗന്ധദ്രവ്യ ഗവേഷകയും ഫാഷന്‍ ഡിസൈനറുമായ മോണിക ഗുര്‍ഡെ(39)യെ ഗോവയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൈയ്യും കാലും കെട്ടിയിട്ട നിലയില്‍ നഗ്നമായിരുന്നു മൃതദേഹം. മോണിക്കയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ് പറഞ്ഞു. സങ്കോള്‍ഡ ഗ്രാമത്തിലെ വാടക വീട്ടിലാണ് മോണിക താമസിച്ചുവന്നിരുന്നത്.
വ്യാഴാഴ്ച രാത്രിയിലാണ് കൊലപാതക വിവരം അറിഞ്ഞത്. വീട്ടില്‍ കവര്‍ച്ച നടന്നെന്ന് സംശയം ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഇന്‍സ്പെക്ടര്‍ രാജേഷ് കുമാര്‍ പറഞ്ഞു. അതേസമയം, വീടിനുള്ളിലേക്ക് ആരും പ്രവേശിക്കുന്നതു കണ്ടില്ലെന്ന് കാവല്‍ക്കാരന്‍ പറയുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോര്‍ട്ടു കിട്ടിയാല്‍ മാത്രമേ മരണകാരണമെന്താണെന്നു വ്യക്തമാകുകയുള്ളൂ. മാനഭംഗം നടന്നതിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്നും പൊലീസ് പറയുന്നു.