കൊല്ലത്ത് സദാചാര ഗുണ്ടായിസത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു

221

കൊല്ലം: കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടകളുടെ ആക്രമണം. പിണക്കല്‍ സ്വദേശി ഷെഹിന് ഗുണ്ടകളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന് ഉത്തരവാദികളായവരെ പിടികൂടാന്‍ ഇനിയും പൊലീസിനായിട്ടില്ല. കൊല്ലം പിണക്കല്‍ ഭാഗത്ത് സുഹൃത്തായ ഒരു പെണ്‍കുട്ടിയെ കാണാനെത്തിയാതായിരുന്നു ഷെഹിന്‍. പെട്ടെന്ന് ഒരു സംഘം ഇയാള്‍ക്ക് മുന്നിലെത്തി. ബൈക്ക് തടഞ്ഞ് നിര്‍ത്തി. ഇരുമ്പ് വടികൊണ്ടുള്ള മര്‍ദ്ദനത്തില്‍ ഷെഹിന്റെ കൈയൊടിഞ്ഞു. കൂടുതല്‍ പേരെ സ്ഥലേക്ക് വിളിച്ച് വരുത്തി മര്‍ദ്ദിച്ചവശനാക്കിയ ശേഷമാണ് സംഘം മടങ്ങിയത്. റോഡിലൂടെ പോയ ചിലരാണ് ഷെഹിനെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. സംഭവുമായി ബന്ധമില്ലാത്തെ ചിലരെ പിടികൂടി ജാമ്യത്തില്‍ വിട്ടുവെന്നും ഷെഹിനും കുടുംബവും പറയുന്നു. രണ്ട് മാസം മുന്‍പാണ് കരുനാഗപ്പള്ളിയില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയത്.

NO COMMENTS

LEAVE A REPLY