തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിന്റെ കാര്യത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സംതൃപ്തിയാണ് ഉള്ളതെന്നും തുടക്കം മുതല്‍ നല്ല രീതിയില്‍ കാര്യങ്ങള്‍ നീങ്ങുന്നതായും മുഖ്യമന്ത്രി പറഞ്ഞു.കമ്പനി അധികൃതരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. സംസ്ഥാത്തു നിന്നുള്ള ആഭ്യന്തര വിദേശ സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് ചര്‍ച്ച ചെയ്യുവാനാണ് മുഖ്യമന്ത്രി വിമാന കമ്ബനികളുടെ യോഗം വിളിച്ചത്. കണ്ണൂരില്‍ നിന്നുള്ള യാത്രക്കാരില്‍ നിന്നും എയര്‍ ഇന്ത്യ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നുവെന്ന പരാതിയും യോഗത്തില്‍ മുഖ്യമന്ത്രി ഉന്നയിച്ചു.
മാര്‍ച്ച് 31 മുതല്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ഇന്‍ഡിഗോ വിമാനത്തിന്റെ സര്‍വ്വീസ് തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ജനുവരി 25 മുതല്‍ ഹൈദ്രാബാദ് ,ചെന്നെ , ഹൂഗ്ലി,ഗോവ സര്‍വ്വീസുകള്‍ തുടങ്ങാനും തീരുമാനമായി. ഫെബ്രുവരി അവസാനം ഗോഎയര്‍ മസ്‌ക്കറ്റ് സര്‍വ്വീസും ആരംഭിക്കും. സ്‌പൈസ് ജറ്റ് സര്‍വ്വീസ് തുടങ്ങാന്‍ സന്നദ്ധരാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഏതൊക്കെ സര്‍വ്വീസ് എപ്പോള്‍ മുതല്‍ ആരംഭിക്കുമെന്ന് തീരുമാനമായിട്ടില്ല.