ഗൂഗിളിനേയും ഫെയ്‌സ്ബുക്കിനെയും പറ്റിച്ച്‌ 12.2 കോടിയിലധികം ഡോളര്‍ (800 കോടിയിലധികം രൂപ) കവർന്നു

348

വന്‍കിട കോര്‍പ്പറേറ്റുകളായ ഗൂഗിളിനേയും ഫെയ്‌സ്ബുക്കിനെയും പറ്റിച്ച്‌ ലിത്വാനിയക്കാരന്‍ കവര്‍ന്നത് 12.2 കോടിയിലധികം ഡോളര്‍ (800 കോടിയിലധികം രൂപ). ഇവല്‍ദാസ് റിമാസോസ്‌എന്ന ലിത്വാനിയന്‍ പൗരനായ ഇയാള്‍, വ്യാജ ഇന്‍വോയ്സുകള്‍ വഴിയാണ് കവര്‍ച്ച നടത്തിയത്.

ഗൂഗിളില്‍ നിന്നും 2.3 കോടി ഡോളറും (159 കോടിയിലധികം രൂപ) ഫെയ്സ്ബുക്കില്‍ നിന്ന് 9.9 കോടി ഡോളറു (678 കോടിയിലധികം രൂപ) മാണ് ഇയാള്‍ തട്ടിച്ചത്. തായ് വാനീസ് ള്ള ഹാര്‍ഡ് വെയര്‍ നിര്‍മാതാവായ ക്വാന്റ കംപ്യൂട്ടര്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ ലാത്വിയയില്‍ ഒരു കമ്ബനി രജിസ്റ്റര്‍ ചെയ്തു. അതിന് ശേഷം ഈ കമ്ബനിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയതായി കാണിച്ച്‌ ഗൂഗിളിനും ഫെയ്സ്ബുക്കിനും വ്യാജ ഇന്‍വോയ്സുകള്‍ അയച്ചു.

ഇരുകമ്ബനികളുടേയും ഉന്നത ഉദ്യോഗസ്ഥര്‍ ഒപ്പിടേണ്ട കോണ്‍ട്രാക്റ്റുകളുടേയും കത്തുകളുടെയും കൂട്ടത്തില്‍ വ്യാജ ഇന്‍വോയ്സുകളും ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു കവര്‍ച്ച. തട്ടിപ്പിലൂടെ കണ്ടെത്തിയ പണം ലാത്വിയ, ലിത്വാനിയ, സൈപ്രസ്, സ്ലോവാക്യ, ഹംഗറി എന്നീ അഞ്ച് രാജ്യങ്ങളിലായി റിമാസോസ്‌കസ് നിക്ഷേപിച്ചു. പിടിയിലായ ഇയാള്‍ 5കോടി രൂപ തിരികെ കൊടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ജൂലായില്‍ ഇയാളെ കോടതിയില്‍ ഹാജരാക്കും.

NO COMMENTS