നാലായിരത്തിലേറെ പ്രവാസികള്‍ 23 വിമാനങ്ങളിലായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നെത്തും

52

കൊച്ചി: 23 വിമാനങ്ങളിലായി ഇന്ന് കൊച്ചി രാജ്യാന്തര വിമാനത്താ വളത്തിലേക്ക് എത്തുന്നത് നാലായിരത്തിലേറെ പ്രവാസികള്‍. എയര്‍ അറേബ്യ ഷാര്‍ജയില്‍ നിന്ന് 5 സര്‍വീസുകള്‍ നടത്തുന്നുണ്ട്.സിഡ്‌നിയില്‍ നിന്നും പ്രത്യേക വിമാനവും കൊച്ചിയില്‍ എത്തുന്നുണ്ട്.

എയര്‍ അറേബ്യ സര്‍വ്വീസ് രണ്ടെണ്ണം പുലര്‍ച്ചെയും മറ്റുള്ളവ രാത്രി 8.30, 11.15, ഉച്ചയ്ക്ക് 3.30 എന്നീ സമയങ്ങളിലുമാണ്. ഡിസ്‌നിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം ഡല്‍ഹി വഴി രാത്രി 10നാണ് എത്തുക.

180 യാത്രക്കാരാണ് ഇതുള്ളത്. ഗള്‍ഫ് എയര്‍ ബഹ്‌റൈനില്‍ നിന്ന് ഉച്ചയ്ക്ക് 2.30നും വൈകിട്ട് 5.30നും 6.30നുമായി 3 സര്‍വീസുകള്‍ നടത്തും ഇതിനു പുറമെ അബുദാബിയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് പുലര്‍ച്ചെ 2.55നും റാസല്‍ഖൈമയില്‍ നിന്നുള്ള വിമാനം അഞ്ചിനും മസ്‌ക്കത്തില്‍ നിന്നുള്ള ഒമാന്‍ എയര്‍ രാവിലെ 7.15നും എത്തി.

മറ്റു വിമാനങ്ങളുടെ സമയം ഇപ്രകാരമാണ്. – സലാം എയര്‍, മസ്‌കത്ത് 9.30, ഉച്ചയ്ക്ക് 1.55, ഫ്‌ലൈ ദുബായ്, ദുബായ് രാവിലെ 10.15, ഉച്ചയ്ക്ക് 12.30, ഇന്‍ഡിഗോ, ദോഹ ഉച്ചയ്ക്ക് 1.00, കുവൈത്ത് എയര്‍വേയ്‌സ്, കുവൈത്ത് വൈകിട്ട് 4.30, രാത്രി 11.05. എയര്‍ഇന്ത്യ എക്‌സ്പ്രസ്, മസ്‌കത്ത് രാത്രി 7.30, 8.30. ദോഹ രാത്രി 9.45. ഇന്നലെ 9 വിമാനങ്ങളി ലായി ആയിരത്തി അറുനൂറോളം പ്രവാസികള്‍ കൊച്ചിയിലെത്തി യിരുന്നു.

NO COMMENTS