സംസ്ഥാനത്ത് ആറായിരത്തോളം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രവര്‍ത്തിക്കുന്നതിൽ ഭൂരിഭാഗം ക്വാറികളും അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു. എന്നാല്‍ കേരളത്തില്‍ നിലവില്‍ 604 അംഗീകൃത പാറ ക്വാറികളാണ് പ്രവര്‍ത്തിക്കുന്നതെന്നും അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് പരിശോധനകള്‍ ശക്തമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു.
മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിെന്റ പ്രവര്‍ത്തനങ്ങള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായും ഓണ്‍ലൈനിലാക്കും. വകുപ്പിെന്റ എല്ലാ സേവനങ്ങള്‍ക്കും ഇ-ഗവേണന്‍സ് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.