വിദ്യാര്‍ത്ഥിനികളോട് ലൈംഗികചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ മദര്‍ കോളേജ് പ്രിന്‍സിപ്പലിനെ മാറ്റി

214

തൃശൂര്‍: വിദ്യാര്‍ത്ഥിനികളോട് ലൈംഗികചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ പെരുവല്ലൂര്‍ മദര്‍ കോളേജ് പ്രിന്‍സിപ്പലിനെ മാറ്റി.
മദര്‍ കോളേജിലെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജുള്ള അധ്യാപകന്‍ മുഹമ്മദ് സലീമിനെയാണ് മാറ്റിയത്. അപമര്യാദയായി പെരുമാറുന്നൂവെന്നാണ് പെണ്‍കുട്ടികളുടെ പ്രധാനപരാതി. കഴിഞ്ഞ ദിവസം മുറിയിലേക്ക് വിളിച്ചുവരുത്തി ആക്ഷേപിച്ചെന്ന് വിദ്യാര്‍ഥിനികള്‍ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് സലീമിനെതിരെ സ്ത്രീത്വത്തെ അപമാനിക്കുക, ഭീഷണിപ്പെടുത്തുക എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുണ്ട്. വിദ്യാര്‍ഥികള്‍ കോളേജില്‍ പീഡനങ്ങളാണെന്നാരോപിച്ച്‌ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY